SignIn
Kerala Kaumudi Online
Saturday, 11 July 2026 7.16 PM IST

ഗവൺമെന്റ് ഫീസ് നിരക്കിൽ പഠിക്കാം ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്

hotel

കോഴിക്കോട്: വയനാട് ലക്കിടിയിലെ ഓറിയന്റൽ സ്കൂൾ ഒഫ് ഹോട്ടൽ മാനേജ്‌മെന്റിൽ ഗവൺമെന്റ് ഫീസ് നിരക്കിൽ മെറിറ്റ് സീറ്റുകളിൽ ഹോട്ടൽ മാനേജ്‌മെന്റ് ഡിഗ്രി കോഴ്‌സ് പഠിക്കാൻ അവസരം. കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ (എൻ.സി.എച്ച്.എം.സി.ടി) മൂന്നുവർഷ ബി.എസ്‌സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സാണിത്.

45 ശതമാനം മാർക്കോടെ പ്ളസ് ടു/തത്തുല്യം ആണ് യോഗ്യത. പ്രായപരിധി ഈവർഷം ജൂലായ് ഒന്നുപ്രകാരം ജനറൽ/ഇ.ഡബ്ള്യു.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് 25 വയസും എസ്.സി/എസ്.ടി/പി.ഡബ്ള്യു.ഡി വിഭാഗക്കാർക്ക് 28 വയസും കവിയരുത്. താത്പര്യമുള്ളവർ www.orientalschool.comൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച അപേക്ഷാ ഫോം,​ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്,​ യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്‌റ്റ്,​ അംഗീകൃത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻചെയ്‌ത പകർപ്പുകൾ സഹിതം principal.orientalihm@gmail.comലേക്ക് ഇ-മെയിൽ ചെയ്യണം.

ജെ.ഇ.ഇ വഴി ഇതുവരെ അപേക്ഷിക്കാത്തവർക്കും ജെ.ഇ.ഇ മെറിറ്റ് ലിസ്‌റ്റിൽ ഉൾപ്പെടാത്തവർക്കും ലിസ്‌റ്റിൽ പേരുണ്ടായിട്ടും ഫീസ് അടയ്ക്കാത്തവർക്കും ഇതുപ്രകാരം അപേക്ഷിക്കാം. ഫോൺ: 8943 96 8943, 8111 955 733

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ORIENTAL COLLEGE, HOTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360