SignIn
Kerala Kaumudi Online
Thursday, 08 October 2026 4.42 PM IST

'ഇന്ത്യയിലെത്തിയത് ഭരണമാറ്റം  ലക്ഷ്യമിട്ടല്ല, ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല.'

dhruv-rathee
ധ്രുവ് റാഠി

ബംഗളൂരു: താൻ ഇന്ത്യയിലെത്തിയത് ഭരണമാറ്റം ലക്ഷ്യമിട്ടല്ലെന്ന് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും ബംഗളൂരുവിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതെന്റെ ആദ്യ പ്രതിഷേധ സമരമാണ്. ഞാൻ ഇവിടെ എത്തിയത് സർക്കാരിനെ മാറ്റാനല്ല. അങ്ങനെയുള്ള പ്രചാരണങ്ങൾ ചിലർ നടത്തുന്നുണ്ട്. വോട്ട് മോഷണം എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിനുള്ള തെളിവുകൾ എന്റെ കൈവശമുണ്ട്. ജീവിച്ചിരിക്കുന്നവരെ വരെ അവ‌‌ർ മരിച്ചവരാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യതയും ഉത്തരവാദിത്തവും പൂജ്യമാണ്. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല.'- ധ്രുവ് റാഠി പറഞ്ഞു. ഇലോൺ മസ്കോ ജോർജ് സോറോസോ തനിക്ക് ഫണ്ട് തന്നിട്ടില്ലെന്നും സ്വന്തം ചെലവിലാണ് എത്തിയതെന്നും ധ്രുവ് റാഠി വ്യക്തമാക്കി.

എസ്ഐആർ റദ്ദാക്കണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ പ്രകാശ് രാജും ആവശ്യപ്പെട്ടു. ഇത് വോട്ടുകൾ ഇല്ലാതാക്കുന്നത് മാത്രമല്ല , മറിച്ച് പൗരന്മാരുടെ അന്തസിനും അവകാശങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാ‌ർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ബംഗളൂരു ഫ്രീഡം പാർക്കിലാണ് കർണാടകയിലെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി നീക്കം ചെയ്യപ്പെട്ടവർക്ക് ഐക്യദാർഢ്യവുമായി സിജെപി പ്രതിഷേധം നടക്കുന്നത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, ധ്രുവ് റാഠി, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഫ്രീഡം പാർക്കിൽ എത്തിയിരിക്കുന്നത്.

English Summary

Social media activist Dhruv Rathee, speaking at a Bengaluru protest against voter list irregularities and Chief Election Commissioner Gyanesh Kumar, clarified he is not aiming to change the BJP government. Rathee, joined by actor Prakash Raj at the CJPI-organized event, also stated he is self-funded and not backed by figures like Elon Musk or George Soros.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHRUV RATHEE, BENGALURU CJP PROTEST, ABHIJEET DIPKE, GYANESH KUMAR, COCKROACH JANTA PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360