SignIn
Kerala Kaumudi Online
Thursday, 08 October 2026 2.48 AM IST

ജിയോയുടെ എ.ഐ വിദ്യ ആഗോളതലത്തിലേക്ക്

jio

ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐ.എം.സി) 2026ൽ ഇന്ത്യയുടെ കരുത്തായി മാറുന്ന തദ്ദേശീയ നിർമ്മിത എ.ഐ സാങ്കേതികവിദ്യകൾ ജിയോ അവതരിപ്പിച്ചു. ഇന്ത്യയുടെ സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കാൻ വികസിപ്പിച്ച ഈ നൂതന സംവിധാനങ്ങൾ ആഗോള വിപണി ലക്ഷ്യമിട്ടുള്ളതാണെന്ന് കമ്പനി അറിയിച്ചു.

ഭൂതല നെറ്റ്‌വർക്കുകൾക്ക് അപ്രാപ്യമായ ഇടങ്ങളിലും കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ജിയോയുടെ ലോ എർത്ത് ഓർബിറ്റ് (എൽ.ഇ.ഒ) സാറ്റലൈറ്റ് ശൃംഖല ഇതിൽ പ്രധാനമാണ്. കുറഞ്ഞ ലാറ്റൻസിയിൽ കരയിലും കടലിലും ആകാശത്തും ബ്രോഡ്ബാൻഡ് സേവനം നൽകാൻ ഇതിലൂടെ സാധിക്കും. നെറ്റ്‌വർക്കുകൾ സ്വയം നിയന്ത്രിക്കുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്ന എ.ഐ-നേറ്റീവ് ഓട്ടോണമസ് നെറ്റ്‌വർക്ക് ജിയോ വികസിപ്പിച്ചു. പ്രവർത്തനച്ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആഗോള ടെലികോം ഓപ്പറേറ്റർമാർക്ക് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഈ സോഫ്റ്റ്‌വെയർ മികച്ച പരിഹാരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360