SignIn
Kerala Kaumudi Online
Friday, 09 October 2026 12.07 AM IST

"എത്ര ബഹളം വച്ചാലും ഞാൻ ഇത് ചെയ്ത് തീർക്കും ,​ പിന്നോട്ടില്ല"; പ്രതിപക്ഷ പ്രതിഷേധത്തിന് മോദിയുടെ മറുപടി

nareendra-modi-
നരേന്ദ്ര മോദി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, 'എത്ര ബഹളം വച്ചാലും ഞാൻ ഇത് ചെയ്തുതീർക്കും' എന്ന് മോദിയുടെ പരോക്ഷപ്രതികരണം. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള പ്രവർത്തനങ്ങളിൽ തടസങ്ങൾ വകവയ്ക്കില്ല. സർക്കാർ സംവിധാനത്തിൽനിന്ന് തെറ്റായ കൈകളിലേക്ക് പണം പോകുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കവെയായിരുന്നു പരാമർശം. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിട്ട് ഗുണഭോക്താക്കളിലെത്തിച്ചതിലൂടെ അഞ്ചുലക്ഷം കോടി രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് തടയാനായെന്ന് മോദി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുന്ന സംവിധാനം ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ശക്തിപ്പെടുത്തി. സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ ഇന്ന് ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമല്ല, ഭരണസംവിധാനത്തിന്റെ പ്രധാന ഉപകരണമായും മാറിയെന്ന് മോദി പറഞ്ഞു.


രാജ്യത്തെ എല്ലാ ജില്ലകളിലും 5 ജി സേവനം എത്തി. 5ജി അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപനം അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യ സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമല്ല, അത് വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമായി മാറുകയാണെന്നും മോദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI, MODI, GYANESH KUMAR, CONGRESS PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360