SignIn
Kerala Kaumudi Online
Thursday, 08 October 2026 10.55 PM IST

16,000 രൂപയ്ക്ക് ആഡംബര കാർ വാടകയ്‌ക്കെടുത്ത് 17കാരൻ, മൂന്ന് വാഹനങ്ങളിൽ ഇടിച്ചു,​ കാൽനടയാത്രക്കാരന് ദാരുണാന്ത്യം

accident
അപകടത്തിൽപ്പെട്ട ഔഡി കാർ

ന്യൂഡൽഹി: സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ 17കാരൻ 16,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഔഡി കാർ അപകടത്തിൽപ്പെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാർ 45കാരനായ കാൽനടയാത്രക്കാരനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. ഉമാശങ്കറാണ് മരിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഔഡി കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കാർ വാടകയ്ക്ക് നൽകിയ കമ്പനിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. പ്രായപൂർത്തിയാകാത്തയാൾക്ക് എങ്ങനെയാണ് കാർ കൈമാറിയതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. കാർ ബുക്ക് ചെയ്ത രീതി, പ്രായം പരിശോധിച്ചോ, ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെട്ടോ, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഒരു ആപ്പ് വഴി ഒറ്റ ദിവസത്തേക്കാണ് കുട്ടി വാഹനം വാടകയ്ക്കെടുത്തതെന്നാണ് വിവരം.

ലൈസൻസില്ലാതെയാണ് വാഹനം കൈമാറിയതെന്ന് കണ്ടെത്തിയാൽ കമ്പനിക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. യാത്രക്കാരുടെ പേരും പ്രായവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. അപകടസമയത്ത് കാർ 17കാരൻ തന്നെയാണോ ഓടിച്ചിരുന്നതെന്നും മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത ഡ്രൈവറെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

English Summary

A 17-year-old boy rented an Audi for ₹16,000 through an app for a friend’s birthday celebration in Delhi. The car reportedly crashed into three vehicles and a 45-year-old pedestrian, Umashankar, who later died from his injuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, NEWDELHI, BIRTHDAY, CARCRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360