SignIn
Kerala Kaumudi Online
Thursday, 08 October 2026 2.48 AM IST

ജിയോഹോട്സ്റ്റാർ മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും 

hotstar

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്സ്റ്റാർ മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിച്ചു. ഈ മേഖലയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാർസ്‌പ്ലേയുമായി സഹകരിച്ചാണ് ജിയോഹോട്സ്റ്റാറിന്റെ സേവനം ലഭ്യമാക്കുന്നത്. സ്റ്റാർസ്‌പ്ലേ ആപ്പിലും വെബ്സൈറ്റിലും ജിയോഹോട്സ്റ്റാറിനായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.ജിയോഹോട്സ്റ്റാർ ഒറിജിനലുകൾ ഇന്ത്യയിലെ റിലീസിനൊപ്പം തന്നെ പത്ത് ഭാഷകളിലെ ഓഡിയോ ട്രാക്കുകളോടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലും ലഭ്യമാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്കുള്ള ജിയോഹോട്സ്റ്റാറിന്റെ കടന്നുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായിലെ ബുർജ് ഖലീഫയിൽ പ്രകാശവിന്യാസം സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIOHOTSTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360