
ടി.സി.എസ് അറ്റാദായം 15 ശതമാനം ഉയർന്നു
കൊച്ചി: രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ(ടി.സി.എസ്) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 15 ശതമാനം വർദ്ധനയോടെ 13,884 കോടി രൂപയായി. മുൻവർഷം അറ്റാദായം 12,075 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 11 ശതമാനം ഉയർന്ന് 73,188 കോടി രൂപയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സേവനങ്ങളിലെ ആവശ്യം ശക്തമായി തുടരുന്നതും ആഗോള വിപണിയിൽ ബിസിനസ് വിപുലമാക്കിയതും നേട്ടമായി. എ.ഐ രംഗത്തെ വാർഷികവൽക്കരിച്ച വരുമാനം 310 കോടി ഡോളറാണ്. മൊത്തം വരുമാനത്തിന്റെ പത്ത് ശതമാനമാണിത്. ഓഹരി ഉടമകൾക്ക് ഒന്നിന് 12 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |