SignIn
Kerala Kaumudi Online
Thursday, 08 October 2026 5.48 PM IST

'റെ‌ഡ് അലർട്ട്', ചുവപ്പിൽ മുങ്ങി ഭൂമി; ശക്തിപ്രാപിച്ച് എൽ നിനോ, കടുത്ത കാലാവസ്ഥാ മാറ്റത്തിന് സാദ്ധ്യത

el-nino
പ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും രൂക്ഷമാകുന്നതിനിടെ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകുന്നതായി മുന്നറിയിപ്പ്. 1950ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസമായി നിലവിലെ സാഹചര്യം മാറിയേക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) വിലയിരുത്തുന്നത്.

കാലാവസ്ഥാ ഭൂപടത്തിൽ ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തിലായിരിക്കുന്ന ചിത്രം പങ്കുവച്ചാണ് കാലാവസ്ഥാ വിദഗ്ധർ സ്ഥിതിഗതികളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നത്. എൽ നിനോയുടെ തീവ്രത കൂടുന്നതിനനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ മാസം മുതൽ എൽ നിനോയുടെ പ്രഭവകേന്ദ്രത്തിലെ ഊഷാമാവ് സാധാരണയേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

എൽ നിനോ സ്വാഭാവികമായി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിലെ സാധാരണയേക്കാൾ ഉയർന്ന സമുദ്രജല താപനിലയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ആഗോള കാലാവസ്ഥാ രീതികളെ ബാധിക്കുകയും ചില പ്രദേശങ്ങളിൽ വരൾച്ചയ്ക്കും മറ്റിടങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകുകയും ചെയ്യും.

സാധാരണയായി രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് എൽ നിനോ രൂപപ്പെടുന്നത്. എന്നാൽ മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങൾക്കൊപ്പം എൽ നിനോ കൂടി ശക്തിപ്രാപിച്ചാൽ താപനില ക്രമാതീതമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ എൽ നിനോ 2027 ഫെബ്രുവരി വരെ തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് ഡബ്ല്യൂഎംഒ വ്യക്തമാക്കുന്നത്.

കാലാവസ്ഥാ ശാസ്ത്രജ്ഞർ ഈ എൽ നിനോയെ അസാധാരണമായ തീവ്രതയുള്ളതായാണ് വിശേഷിപ്പിക്കുന്നത്. ചില വിദഗ്ധർ ഇതിനെ ‘സൂപ്പർ-ഡ്യൂപ്പർ എൽ നിനോ’ എന്നും വിളിക്കുന്നുണ്ട്. ഇതിനെത്തുടർന്ന്, ശക്തമായ ചൂട്, വരൾച്ച, അതിശക്തമായ മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയനങ്ങൾ ഉണ്ടായേക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

English Summary

The World Meteorological Organization warns the El Niño phenomenon is strengthening, potentially becoming the strongest since 1950. This could lead to abnormal global heat, droughts, and intense rainfall, with temperatures at its epicenter rising significantly. The WMO expects El Niño to persist until February 2027, with human-made climate change exacerbating its effects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRONG EL NINO, CLIMATE CHANGE, EXTREME WEATHER, HEAVY RAIN, EXTREME HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360