SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.15 PM IST

36 മണിക്കൂറിൽ സൈനിക തിരിച്ചടി? ഭയന്നുവിറച്ച് പാകിസ്ഥാൻ, ഇന്ത്യയ്‌ക്കെതിരെ എത്ര ദിവസം പിടിച്ചുനിൽക്കും

india

ന്യൂഡൽഹി: അടുത്ത 36 മണിക്കൂറിനുള്ളിൽ പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതോടെ പാകിസ്ഥാൻ ആശങ്കയുടെ മുൾമുനയിലാണ് കഴിയുന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണസ്വാതന്ത്യം നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പാകിസ്ഥാൻ ശരിക്കും ഭയത്തിന്റെ കീഴിലാണെന്നാണ് വിവരം. 1999ലെ കാർഗിൽ യുദ്ധത്തിന് മുമ്പ് കാബിനറ്റ് അനുമതി നൽകിയിരുന്നു. അന്ന് നിയന്ത്രണ രേഖ മറികടക്കരുതെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇത്തവണ സൈനിക നടപടിയുണ്ടായാൽ അത് എങ്ങനെയാകുമെന്ന് കണ്ടറിയണം.

ഒരു പക്ഷേ, സൈനിക നടപടി സ്വീകരിച്ചാൽ ഇന്ത്യയ്ക്ക് സേനയ്ക്ക് മുമ്പിൽ പാകിസ്ഥാന് എത്ര ദിവസം പിടിച്ചുനിൽക്കാൻ കഴിയുമെന്ന ചോദ്യം ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. കാരണം, കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ സൈനിക ബഡ്ജറ്റ് 86.1 ബില്യൺ യുഎസ് ഡോളർ വരും. എന്നാൽ പാകിസ്ഥാന്റേതാകട്ടെ വെറും 10.2 ബില്യൺ ഡോളർ മാത്രമാണ്. ഈ കണക്കുകൾ തന്നെ വ്യക്തമാക്കും ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് എത്രയുണ്ടെന്ന്? ഈ സാഹചര്യത്തിൽ ഒരു പ്രധാന ചോദ്യം പ്രസക്തമാണ്. യുദ്ധസാഹചര്യത്തിൽ, പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ എത്രകാലം നിലയുറപ്പിക്കാൻ കഴിയും? പരിശോധിക്കാം...

ഇന്ത്യയുടെ സൈനിക ശേഷി
ഗ്ലോബൽ ഫയർപവർ വെബ്‌സൈറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം, ഇന്ത്യയ്ക്ക് ഏകദേശം 1.44 ദശലക്ഷം സൈനികരുണ്ടെന്നാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വമ്പൻ സൈന്യമാണിത്. പാകിസ്ഥാൻ സൈന്യമാകട്ടെ ഇതിന്റെ പകുതി പോലുമില്ല. മാത്രമല്ല, ഇന്ത്യയ്ക്ക് വലിയ ഒരു അർദ്ധസൈനിക സേനയുമുണ്ട്, 2.5 ദശലക്ഷത്തിലധികം പേർ വരും, പാകിസ്ഥാനിലേത് ഏകദേശം 500,000 മാത്രമാണ്.

4500 ടാങ്കുകളും 538 യുദ്ധവിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്. കൂടാതെ അത്യാധുനിക ആയുധങ്ങളും മിസൈലുകളും ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും. പാകിസ്ഥാനിലേത് വെറും 500,000 മാത്രമാണ്.

ഇന്ത്യൻ സൈന്യത്തിന്റെ ശേഷി

  • 1.44 ദശലക്ഷം വരുന്ന സജീവ സൈന്യം
  • 1.15 ദശലക്ഷം വരുന്ന റിസർവ് സൈന്യം
  • 25 ലക്ഷത്തിൽ കൂടുതലുള്ള ആർദ്ധ സൈനിക വിഭാഗം
  • അർജുൻ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധടാങ്കുകൾ
  • പിനാക മൾട്ടിബാരൽ റോക്കറ്റ് ലോഞ്ചറുകൾ
  • ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ
  • ഹോവിറ്റ്സറുകളും മറ്റ് ആധുനിക പീരങ്കികളും

എണ്ണത്തിൽ മാത്രമല്ല, സാങ്കേതിക വിദ്യയിലും ഇന്ത്യൻ സൈന്യം ഒരുപിടി മുന്നിലാണ്. ചുരുക്കത്തിൽ, രണ്ട് രാജ്യങ്ങൾക്കും ശക്തമായ സൈന്യങ്ങളുണ്ടെങ്കിലും, ഇന്ത്യയുടെ സൈന്യം മൂന്ന് വിഭാഗങ്ങളിലും (കരസേന, നാവികസേന, വ്യോമസേന) വലുതും കൂടുതൽ വികസിതവും മികച്ച രീതിയിൽ സജ്ജവുമാണ്. അതുകൊണ്ട് തന്നെ ഒരു യുദ്ധമുണ്ടായാൽ ഇന്ത്യയുടെ പൂർണതോതിലുള്ള സൈനിക ശേഷിക്ക് മുമ്പിൽ പാകിസ്ഥാന് അധികനേരം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

വ്യോമസേനയുടെ കരുത്ത്
ഇന്ത്യൻ വ്യോമസേനയുടെ കൈവശം ആകെ 2229 വിമാനങ്ങളാണുള്ളത്. അതിൽ 600 യുദ്ധവിമാനങ്ങൾ. 831 സപ്പോർട്ട് എയർക്രാഫ്റ്റുകൾ, 899 ഹെലികോപ്റ്ററുകൾ എന്നിങ്ങനെയാണ്. റാഫേൽ, മിറാഷ് 2000, മിഗ് 29, സുഖോയ് എന്നീ യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ബ്രഹ്മോസ്, രുദ്രം, അസ്ത്ര, നിർഭയ്, ആകാശ് എന്നീ മിസൈലുകളും ഇന്ത്യയ്ക്ക് സുരക്ഷ ഒരുക്കുന്നു.

നാവിക സേന ശേഷി
1,42,251 നാവികരാണ് ഇന്ത്യൻ നാവിക സേനയ്ക്കുള്ളത്. 150 യുദ്ധക്കപ്പലുകളും ആണവ അന്തർവാഹികളും ഇന്ത്യയ്ക്ക് സ്വന്തം. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിങ്ങനെ രണ്ട് വിമാനവാഹിനി കപ്പലുകളും ഇന്ത്യയ്ക്ക് കരുത്ത് പകരും.

പാക് സൈന്യത്തിന്റെ ശേഷി

  • 387 യുദ്ധ വിമാനങ്ങൾ
  • 60 യാത്രാ വിമാനങ്ങൾ
  • 549 പരിശീലന വിമാനങ്ങൾ
  • 352 ഹെലികോപ്റ്ററുകൾ
  • 4 ഏരിയൽ ടാങ്കുകൾ

പാകിസ്ഥാന്റെ നാവികസേനയും സൈന്യവും

  • 3742 ടാങ്കുകൾ
  • 50,523 കവചിത വാഹനങ്ങൾ
  • 752 സ്വയം ഓടുന്ന പീരങ്കി യൂണിറ്റുകൾ
  • 692 മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ
  • 114 നാവിക കപ്പലുകൾ
  • 8 അന്തർവാഹിനികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, PAKISTAN, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360