അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ ഇത്തവണ ഏറെ ശ്രദ്ധേയമായ സെമി ഫൈനൽ മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. ഫിഫ റാങ്കിംഗിൽ ആദ്യ നാല് സ്ഥാനത്തുള്ള അർജന്റീനയും ഫ്രാൻസും സ്‌പെയിനും ഇംഗ്ളണ്ടുമാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ജയിച്ചുകയറിയത്. ഇതിൽ അർജന്റീനയ്‌ക്കെതിരെ ഈലോകകപ്പിൽ ഏറെ കേട്ട പഴിയാണ് അവർക്കായി റഫറി കളിക്കുന്നു എന്നത്. തോൽവിയറിഞ്ഞ മറ്റ്ടീമുകളുടെ ആരാധകർ തന്നെയാണ് ഈ വാദത്തിൽ മുന്നിൽ.
വീഡിയോ അസിസ്‌റ്റന്റ് റഫറി (വാർ) പരിശോധനയിൽ പലപ്പോഴും അർജന്റീനയ്‌ക്ക് അനുകൂല തീരുമാനമുണ്ടാകുന്നെന്നും അർജന്റീനക്ക് ദോഷം വരുന്ന കാര്യത്തിൽ റഫറി ഇടപെടുന്നില്ല എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ. അർജന്റീനയെ എങ്ങനെയും ഫൈനലിലെത്തിക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും മറ്റ് ടീം ആരാധകരുടെവക ആരോപണമുണ്ട്.
ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച നോർത്ത് ഈസ്റ്റേൺ ഗ്‌ളോബൽ ന്യൂസ് എന്നാൽ ഈ ആരോപണങ്ങളെയെല്ലാം തെറ്റെന്ന് സ്ഥാപിക്കുകയാണ്. ഈ ലോകകപ്പിലെ വാർ റിവ്യൂകളെ കുറിച്ച് ഈസ്റ്റേൺ ഗ്‌ളോബൽ ന്യൂസ് ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ഏറ്റവുമധികം വാർ റിവ്യു അനുകൂലമായി വന്നരാജ്യം പക്ഷെ അർജന്റീനയല്ല.
ഗ്രൂപ്പ് ഘട്ടം മുതൽ റൗണ്ട് 16 വരെയുള്ള കണക്ക് നോക്കിയാൽ 100 ഫൗളുകൾക്ക് വാർ പരിശോധന നടത്തിയതിൽ ഏറ്റവും അനുകൂല വിധി ലഭിച്ചത് ആതിഥേയരിലൊന്നായ മെക്‌സിക്കോ ടീമിനാണ്. ടീമിന് അനുകൂലമായി മെക്‌സിക്കോ നേടിയത് 7.8 പോയിന്റാണ്. രണ്ടാം സ്ഥാനത്താണ് അർജന്റീന ഉള്ളത്. 6.7 ആണ് അർജന്റീന നേടിയത്.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആണ് വാർ റിവ്യൂ അനുകൂലമായി നേടിയ മൂന്നാം ടീം. 4.6 ആണ് അവർ നേടിയത്. ന്യൂസിലാന്റ് 4.2ഉം സൗദി അറേബ്യ 3.6ഉം സ്വന്തമാക്കി. ഈ ടീമുകൾക്ക് എതിരായി വാർ പോയിന്റുകൾ ഉണ്ടായതേയില്ല. പൂജ്യം ആണ് അഞ്ച് ടീമുകൾക്കും ഉള്ള പോയിന്റ്. വാർ പരിശോധനയുടെ ഗുണം ലഭിച്ച് സെമി വരെ എത്തിയത് ഇതിൽ അർജന്റീന മാത്രമാണ് എന്നത് മറ്റൊരു കാര്യം. കേപ് വെർദെ, ഈജിപ്റ്റ്, സ്വിറ്റ്‌സർലൻഡ് എന്നിങ്ങനെ ചെറിയ എതിരാളികളെന്ന് കരുതിയ ടീമുകൾക്കെതിരെ അർജന്റീന വിയർപ്പൊഴുക്കിയാണ് ജയിച്ചത്.
വാർ പരിശോധനയുടെ ഗുണം തീരെ ലഭിക്കാതെ പോയ അഞ്ച് ടീമുകൾ എടുത്താൽ അതിലൊരു ടീമും സെമിയിൽ എത്തിയിട്ടുണ്ട്. സെമിയിൽ അർജന്റീനയെ നേരിടുന്ന ഇംഗ്ളണ്ടാണത്. റൗണ്ട് 16 വരെ വാർ നെഗറ്റീവായി ഏറ്റവും ബാധിച്ച ടീം ഇംഗ്‌ളണ്ടിനോട് തോറ്റ് പുറത്തായ ക്രൊയേഷ്യയാണ്. ഒരൊറ്റ വാർ തീരുമാനം പോലും ഇവർക്ക് അനുകൂലമായി വന്നില്ല. വാർ തീരുമാനം പ്രതികൂലമായ അഞ്ച് ടീമുകൾക്കും വാർ പോയിന്റ് 0.0 ആണുള്ളത്. 2018 ലോകകപ്പിൽ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്‌ക്ക് ടീമിനെതിരായ വാർ പോയിന്റ് 6.5 ആണ്. രണ്ടാമത് വാർ ദോഷമായത് ഇറാനാണ്. 5.4 ആണ് അവർക്ക് എതിരെ വന്നത്. ഖത്തർ 5.1, ജർമ്മനി 4.0, ഇംഗ്ളണ്ട് 3.6 ഇങ്ങനെയാണ് മറ്റുള്ളവർ.
അർജന്റീനയ്‌ക്ക് അനുകൂലമാണ് വാർ എന്ന വാദം ഏറ്റവുമധികം കേട്ട മത്സരം ഈജിപ്റ്റുമായുള്ളതായിരുന്നു. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തോൽവി വഴങ്ങേണ്ടി വന്ന മത്സരത്തിൽ ഈജിപ്റ്റ് താരങ്ങളും കോച്ചിംഗ് സ്റ്റാഫുമെല്ലാം മത്സരത്തിൽ ഇടപെട്ടു. അർജന്റീന താരങ്ങൾ ചെയ്‌ത നിരവധി ഫൗളുകൾ വാർ പരിഗണിച്ചുപോലുമില്ലെന്ന് ഈജിപ്റ്റ് കുറ്റപ്പെടുത്തി. അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ മെസി നടത്തിയത് ഫൗൾ ആണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. സ്വിറ്റ്‌സർലാന്റ് മത്സരത്തിൽ ബ്രീൽ എംബോളോയ്‌ക്ക് യെല്ലോ കാർഡ് ലഭിച്ച സംഭവത്തിലും ഇതുപോലെ ആരോപണമുണ്ട്. എന്നാൽ റൗണ്ട് 16 എത്തുംവരെ അർജന്റീനക്കെതിരെ ഒരു വാർ റിവ്യു പോലുമുണ്ടായിരുന്നില്ല എന്നൊരു വശംകൂടി ഇതിനെതിരായുണ്ട്. വിജയത്തിന്റെ ബലത്തിൽ തന്നെയാണ് നിലവിലെ ചാമ്പ്യന്മാർ മുന്നേറിയത് എന്ന് ആരാധകർ പറയുന്നു.
Claims have surfaced that VAR (Video Assistant Referee) decisions often favor Argentina, while incidents that could go against the team are not reviewed in the same way. Some rival fans have also alleged that FIFA is trying to ensure Argentina reaches the final. However, there is no credible evidence to support these claims. VAR decisions are based on the interpretation of the Laws of the Game and the match officials' judgment, and controversial calls have affected many teams, not just Argentina.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |