SignIn
Kerala Kaumudi Online
Thursday, 16 July 2026 12.28 AM IST

മൂന്ന് ടീമുകള്‍ അര്‍ജന്റീനയ്‌ക്കെതിരെ കളിക്കുന്നത് 'ഒഴിവാക്കി', നറുക്കെടുപ്പ് സമയത്ത് ഫിഫ ചെയ്തത്

argentina
അര്‍ജന്റീന ടീം

അറ്റ്‌ലാന്റ: ലോകകപ്പിലെ അര്‍ജന്റീനയുടെ മത്സരങ്ങളിലെ റഫറിമാരുടെ തീരുമാനങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്. റാങ്കിംഗില്‍ മുന്‍നിരയിലുള്ള ടീമുകള്‍ക്കെതിരെ കളിക്കാതെയാണ് ലോകചാമ്പ്യന്‍മാര്‍ സെമി വരെ എത്തിയത് എന്നതാണ് ഏറ്റവും കൂടുതല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത്. എന്നാല്‍ അതില്‍ കഴമ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങി രണ്ടാം സ്ഥാനത്തേക്ക് പോയതും പുറത്തായതുമൊക്കെയാണ് ഇതിന് കാരണം.

എന്നാല്‍ ഗ്രൂപ്പ് നറുക്കെടുപ്പ് സമയത്തെ ഒരു വീഡിയോയാണ് പുതിയ ആരോപണത്തിന് പിന്നില്‍. ഗ്രൂപ്പ് ഘട്ടത്തിലോ നോക്കൗട്ടിന്റെ ആദ്യ ഘട്ടങ്ങളിലോ അര്‍ജന്റീനയ്ക്ക് കടുത്ത എതിരാളികളുണ്ടാകാതിരിക്കാനുള്ള നീക്കം ഫിഫയുടെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് പുതിയ ആരോപണത്തില്‍ പറയുന്നത്. ഇതിന് തെളിവായി ഗ്രൂപ്പ് നറുക്കെടുപ്പ് സമയത്തെ വീഡിയോയും പങ്കുവയ്ക്കുകയാണ് വിമര്‍ശകരും ആരോപണം ഉന്നയിക്കുന്നവരും.


ഫിഫയുടെ ഗ്രൂപ്പ് നറുക്കെടുപ്പില്‍ അര്‍ജന്റീനയ്ക്ക് ഐ ഗ്രൂപ്പ് ആണ് ലഭിച്ചിരുന്നത്. എന്നാല്‍ ടീമിനെ ജെ ഗ്രൂപ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, എന്തുകൊണ്ടാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് മാറ്റിയത് എന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ലോകകപ്പിലെ ആദ്യ നാല് റാങ്കുള്ള ടീമുകളായ സ്പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരെ അടുത്തടുത്ത ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തില്ലെന്ന് നറുക്കെടുപ്പിന് മുന്‍പു തന്നെ ഫിഫ അറിയിച്ചിരുന്നു.

ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ടോപ്പ് 4 റാങ്കിലുള്ള ടീമുകളാണ് സെമിയില്‍ എത്തിയതും. ആദ്യ സെമിയില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലിന് യോഗ്യത നേടി. രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA, ARGENTINA, ENGLAND, FRANCE, SPAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360