SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.19 AM IST

ഫ്രഞ്ച് പടയോട്ടം തടഞ്ഞ് സ്‌പെയിൻ, യൂറോപ്യൻ ചാമ്പ്യന്മാർ ലോകകപ്പ് ഫൈനലിലേക്ക് (2-0)

france-spain
ഗോൾ നേടിയ മികേൽ ഒയേർസബാലിന്റെ ആഹ്ളാദം

ഡാലസ്: ലോകകപ്പിലെ ഫ്രാൻസിന്റെ മുന്നേറ്റം ആദ്യ സെമി ഫൈനലിൽ അവസാനിച്ചു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. മത്സരത്തിന്റെ 22-ാം മിനിട്ടിൽ സ്‌പാനിഷ് സൂപ്പർതാരം യാമിൻ യമാലിനെ ഫ്രാൻസ് ഫൗൾ ചെയ്‌ത് ലഭിച്ച പെനാൽറ്റി മികേൽ ഒയേർസബാൽ ഗോളാക്കിമാറ്റി. ടൂർണമെന്റിലെ തന്റെ അഞ്ചാം ഗോളാണ് ഒയേർസബാൽ നേടിയത്.

വാശിയേറിയ മത്സരത്തിൽ ഒന്നാം പകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിട്ടിൽ പെഡ്രോ പോളോയിലൂടെ സ്‌പെയിൻ ലീഡ് നില ഉയർത്തി. 60-ാം മിനിട്ടിൽ യമാൽ വലകുലുക്കിയെങ്കിലും ലൈൻസ്‌മാൻ ഓഫ്‌സൈഡ് വിളിച്ചു.

ആദ്യ പകുതിയിൽ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയിൽ ഫ്രഞ്ച് കളിക്കാരിൽ കണ്ടതേയില്ല. അതേസമയം ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും വർദ്ധിത വീര്യത്തോടെ സ്‌പെയിൻ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാൻസിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു. ഏഴ് മിനിട്ട് എക്‌സ്‌ട്രാ ടൈമിൽ ഫ്രഞ്ച് സൂപ്പർതാരം ഡെംബാലെയുടെ ഷോട്ട് സ്‌പാനിഷ് ഗോളി ഉനൈ സൈമൺ കൃത്യമായി കൈക്കലാക്കുകയും ചെയ്‌തു.

2010ന് ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിലെത്തുന്നത്. അന്ന്‌ ചാമ്പ്യന്മാരായി മാറി. നാളെ നടക്കുന്ന അർജന്റീന-ഇംഗ്‌ളണ്ട് പോരാട്ടത്തിലെ വിജയികളുമായി അവർ ഫൈനലിൽ ഏറ്റുമുട്ടും. തോറ്റെങ്കിലും ഫ്രാൻസിന് 19ന് ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം സ്ഥാനത്തിനായി പോരാടാം.

English Summary

Spain booked their place in the FIFA World Cup final after defeating France 2-0 in the first semifinal. European champions Spain dominated the contest, with Mikel Oyarzabal converting a penalty awarded after French defenders fouled Spanish star Lamine Yamal. The victory sends Spain into the final, while France will now compete in the third-place playoff.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRANCE VS SPAIN, WORLD CUP, FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360