ഡാലസ്: കഴിഞ്ഞ തവണ കൈവിട്ട ലോകകപ്പ് തിരിച്ചുപിടിക്കാനിറങ്ങിയ ഫ്രാന്‍സിന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. കടുത്ത മത്സരം പ്രതീക്ഷിച്ച ഫുട്‌ബോള്‍ ആരാധകര്‍ക്ക് പക്ഷേ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ വലയുന്ന ഫ്രഞ്ച് താരങ്ങളെയാണ് സെമിയില്‍ കാണാനായത്. സെമിയില്‍ തോറ്റുവെങ്കിലും ഈ നൂറ്റാണ്ടിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ ഫ്രാന്‍സിന് തലയുയര്‍ത്തി തന്നെ അമേരിക്കയില്‍ നിന്ന് മടങ്ങാം.
ഇംഗ്ലണ്ട് - അര്‍ജന്റീന സെമി ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കുന്ന ടീമുമായി ലൂസേഴ്‌സ് ഫൈനലില്‍ കളിച്ച ശേഷമായിരിക്കും ഫ്രാന്‍സിന്റെ മടക്കം. ലൂസേഴ്‌സ് ഫൈനലില്‍ വിജയിക്കുകയാണെങ്കില്‍ നായകന്‍ കിലിയന്‍ എംബപ്പെ ഉള്‍പ്പെടെയുള്ള ചില താരങ്ങളെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോഡ് ആണ്. 2018ല്‍ തന്റെ 19ാം വയസ്സില്‍ എംബപ്പെ ലോകകപ്പ് നേടുകയും വിജയികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ അണിയുകയും ചെയ്തു.
2022ല്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഫൈനലില്‍ ഹാട്രിക് നേടി എംബപ്പെ തിളങ്ങിയിട്ടും ഫ്രാന്‍സ് തോല്‍ക്കുകയായിരുന്നു. റണ്ണറപ്പുകളായി മടങ്ങിയ ഫ്രാന്‍സ് താരങ്ങള്‍ക്ക് വെള്ളി മെഡലാണ് ലഭിച്ചത്. ഇത്തവണ ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ചാല്‍ വെങ്കല മെഡല്‍ കൂടി ലഭിക്കും എംബപ്പെയ്ക്ക്. അങ്ങനെ സംഭവിച്ചാല്‍ ലോകകപ്പിലെ സ്വര്‍ണ, വെള്ളി, വെങ്കല മെഡലുകള്‍ നേടുന്ന താരമെന്ന അപൂര്‍വ നേട്ടം ഫ്രഞ്ച് നായകന് സ്വന്തമാകും.
കിലിയന്‍ എംബപ്പെയ്ക്ക് പുറമേ ഒസ്മാന്‍ ഡെംബലെ, എന്‍ഗോളോ കാന്റെ, അഡ്രിയാന്‍ റാബിയോ, ലൂക്കാസ് ഹെര്‍ണാണ്ടസ്, ലൂക്കാസ് ഡിനെ എന്നിവരും 2018,2022,2026 ലോകകപ്പ് സ്‌ക്വാഡില്‍ അംഗങ്ങളായിരുന്നു. എംബപ്പെയ്ക്ക് പുറമേ ഈ താരങ്ങള്‍ക്കും മൂന്ന് മെഡലുകളും സ്വന്തമാകുമെന്ന അപൂര്‍വ നേട്ടത്തിന് അര്‍ഹരാകാന്‍ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |