റിയാദ്: സൗദി അറേബ്യയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ചില വിമാനസർവീസുകൾ റദ്ദാക്കി. യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ തുടർന്നാണ് സർവീസുകൾ മുടങ്ങിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അബഹയിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഇന്ന് മാത്രം അബഹയിൽ നിന്നുള്ള പത്തോളം സർവീസുകളാണ് റദ്ദാക്കിയത്. മേഖലയിലുണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്നാണ് വിമാന കമ്പനികൾ സർവീസുകൾ നിർത്തലാക്കിയത്.ഇന്നലെ രാത്രി നടന്ന ആക്രമണത്തെ തുടർന്നാണ് കമ്പനികൾ അടിയന്തര നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെ 10:25-നും വൈകിട്ട് 4:05-നും ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്ന് അബഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായ് സർവീസുകളാണ് റദ്ദാക്കിയതായി അറിയിച്ചത്.
അബഹയിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള മടക്ക സർവീസുകളും മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കി. ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസും മുടങ്ങിയവയിൽ ഉൾപ്പെടുന്നു.
Several flights to and from Abha International Airport in Saudi Arabia were cancelled after the airport came under a missile and drone attack allegedly carried out by Yemen's Houthi rebels. Flights from Dubai and Sharjah to Abha, including Flydubai and Air Arabia services, were suspended due to security concerns. Around ten flights were cancelled on the day as airlines took precautionary measures following the overnight attack. Return services from Abha to Dubai and Sharjah were also cancelled amid the heightened security situation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |