ദോഹ: ഖത്തറിന്റെ മുൻ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖത്തറിലെ പരമോന്നത സർക്കാർ സ്ഥാപനമായ അമീരി ദിവാനാണ് മരണ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.
ഷെയ്ഖ് ഹമദിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച ഷെയ്ഖ് ഹമദ്, പ്രകൃതിവാതക സമ്പത്ത് വിനിയോഗിച്ച് ഖത്തറിനെ ആഗോളതലത്തില്‍ സ്വാധീനമുള്ള രാജ്യമാക്കി മാറ്റിയതിൽ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക ഖത്തറിന്റെ ശില്‍പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഷെയ്ഖ് ഹമദിന്റെ ഭരണകാലത്താണ് സാമ്പത്തിക വളര്‍ച്ച, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, നിക്ഷേപം എന്നീ മേഖലകളിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചത്. അദ്ദേഹത്തിന്റെ ഭരണക്കാലത്താണ് ലോകപ്രശസ്ത വാർത്താ ശൃംഖലയായ അൽ ജസീറ പ്രവർത്തനം ആരംഭിച്ചത്. 2022 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിനായുള്ള മുന്നൊരുക്കങ്ങൾക്കും അദ്ദേഹത്തിന്റെ നേതൃത്വമാണ് വഴിയൊരുക്കിയത്.
സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയ നഗരസഭാ തിരഞ്ഞെടുപ്പുകൾ ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണക്കാലത്താണ്. പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി 2013ൽ തന്റെ മുപ്പത്തിമൂന്നുകാരമായ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയ്ക്ക് അധികാരം സ്വമേധയാ കൈമാറി ഷെയ്ഖ് ഹമദ് മാതൃകയായിരുന്നു.
Former Qatar Amir Sheikh Hamad bin Khalifa Al Thani has passed away. Known as the architect of modern Qatar, he played a key role in the country's development and transformation during his leadership.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |