SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.10 PM IST

വിവാഹത്തിന് ദിവസങ്ങൾ ബാക്കി, ഭാഗ്യം കടാക്ഷിച്ചപ്പോൾ യുവാവ് ലക്ഷാധിപതി, ബമ്പർ ലഭിച്ചത് ഇത് രണ്ടാംതവണ

READ ENGLISH VERSION
f

ദുബായ് : റംസാന് ശേഷം വിവാഹം നടത്താനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ തേടിയെത്തിയത് ലക്ഷങ്ങളുടെ സമ്മാനം. ഹൈദരാബാദ് സ്വദേശിയായ മൊഷിൻഖാനാണ് (34)​ എമിറേറ്റ്‌സ് ഡ്രായിൽ 16 ലക്ഷം സമ്മാനം ലഭിച്ചത്. . ഇത് രണ്ടാംതവണയാണ് മൊഷിൻഖാനെ എമിറേറ്റ്സ് ഡ്രായിൽ ഭാഗ്യം കടാക്ഷിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇത്തവണ വിജയിയായി.

ഒരു വർഷമായി മൊഷിൻ ഖാൻ എമിറേറ്റ്സ് ഡ്രായിൽ പങ്കെടുക്കുന്നുണ്ട് 2023 മാർച്ചിൽ​ 15000 ദിർഹം സമ്മാനം ആദ്യമായി നേടി. ഈസി 6 വഴിയാണ് അന്ന് അദ്ദേഹം സമ്മാനം നേടിയത്. ഇത്തവണ ഫാസ്റ്റ്5 വഴി 75000 ദിർഹം (16,​97,​397) രൂപ)​ സമ്മാനം ലഭിച്ചു. വിവാഹത്തിനായി പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കകൾക്കിടെയാണ് സമ്മാനം ലഭിച്ചതെന്നും ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ തുക സഹായിക്കുമെന്നും സെയിൽസ് മാനേജരായി ജോലിചെയ്യുന്ന മൊഷിൻ പറയുന്നു.

ഇത്തവണ എമിറേറ്റ്സ് ഡ്രാ ഈസി6 ഗെയിമിലൂടെ 1634 പേരാണ് വിജയികളായത്. ഇന്ത്യക്കാരനായ രാജാവാരാപു കുമാറും വിജയികളിൽപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, GULF, GULF NEWS, EMIRATES DRAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360