SignIn
Kerala Kaumudi Online
Friday, 19 June 2026 2.09 AM IST

സിബിഎസ്ഇ പുനർമൂല്യ നിർണയത്തിന് ജൂൺ ഒന്നുമുതൽ അപേക്ഷിക്കാം,​ തീയതി നീട്ടി

READ ENGLISH VERSION
cbse

ന്യൂഡൽഹി: സി.ബി.എസ്. ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷകൾ ജൂൺ ഒന്നുമുതൽ സ്വീകരിക്കും. നേരത്തെ ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം എന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടിയതെന്ന് സി.ബി.എസ്. ഇ അറിയിച്ചു. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രവർത്തനവും ജൂൺ ഒന്നുമുതൽ ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

അതേസമയം സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ കോംപ്റ്റ് (COEMPT) കമ്പനിക്ക് പിഴ ചുമത്താൻ തീരുമാനമായി. OSM സംവിധാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്പനിക്ക് എതിരെ നടപടി എടുക്കുക. മൂല്യനിർണയത്തിലെ പിഴവ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചതോടെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകണ എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. OSM സംവിധാനത്തെ പുകഴ്ത്തുന്ന രീതിയിൽ റീലുകളും വീഡിയോയും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദ്ദേശം നൽകിയതിലും വിമർശനം ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CBSE, CBSE REVALUATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360