SignIn
Kerala Kaumudi Online
Thursday, 05 November 2026 2.06 PM IST

രാഹുൽ ഗാന്ധിയുടെ ഡൽഹി ചലോ റാലിയിൽ പങ്കെടുത്തില്ല; 60 യൂത്ത്  കോൺഗ്രസ്  നേതാക്കൾക്ക്  സസ്‌പെൻഷൻ

rahul-gandhi
രാഹുൽ ഗാന്ധി ഡൽഹി ചലോ മാർച്ച് നയിക്കുന്നു

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ 'ചലോ ഡൽഹി' മഹാറാലിയിൽ പങ്കെടുക്കാത്ത നേതാക്കൾക്കെതിരെ നടപടി. മദ്ധ്യപ്രദേശിലെ 60 യൂത്ത് കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. പങ്കെടുക്കാത്തതിന്റെ കാരണം പോലും അന്വേഷിക്കാതെയാണ് നടപടിയെന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം പാസാക്കിയ പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ പ്രതീകാത്മക ജൻബന്ധൻ പാർലമെന്റിൽ പങ്കെടുക്കാത്ത കോൺഗ്രസ് എംപിമാരോട് വിശദീകരണം തേടുമെന്നും വിവരമുണ്ട്.

ഒൻപത് ജില്ലാ പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 14 ജനറൽ സെക്രട്ടറിമാർ, 32 സെക്രട്ടറിമാർ എന്നിവരെയാണ് ഒരറിയിപ്പും കൂടാതെ സസ്‌പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ചില എംപിമാരും പങ്കെടുക്കാത്തവരുടെ പട്ടികയിലുണ്ട്.

റാലിയിൽ പത്തുലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. റാലിയിൽ വൻ ജനക്കൂട്ടം
പങ്കെടുത്തതായി സൂചിപ്പിക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് നേതാക്കൾ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിലെ വേദിയുടെ രൂപവും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചിത്രങ്ങളും യഥാർത്ഥ റാലിയിലെ ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ വിമർശനമുന്നയിച്ചു. റാലിയിലെ ജനക്കൂട്ടത്തിന്റെ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും പരിഹസിച്ചു. പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

മൈതാനത്തിന്റെ 40 ശതമാനത്തോളം ഒഴിഞ്ഞു കിടന്നിരുന്നുവെന്ന് ബിജെപി എംപി സംബിത് പത്രയും പറഞ്ഞു. 28,000 കസേരകളിൽ 5,000 മുതൽ 7,000 വരെ വൈകിട്ട് 3.30നും നാലിനും ഇടയിൽ ഒഴിഞ്ഞുകിടന്നിരുന്നു. ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ ക്യാമറാതന്ത്രങ്ങളിലൂടെ പെരുപ്പിച്ചുകാട്ടുകയായിരുന്നുവെന്നും പത്ര പരിഹസിച്ചു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കൂട്ട സസ്‌പെൻഷൻ.

English Summary

The Madhya Pradesh Youth Congress suspended 60 leaders, including district presidents and office-bearers, for not attending the INDIA bloc’s ‘Chalo Delhi’ rally demanding Chief Election Commissioner Gyanesh Kumar’s resignation. The action reportedly came without seeking explanations. The rally also faced criticism from the BJP, which alleged that Congress exaggerated crowd numbers using AI-generated images and camera tricks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI, RAHUL GANDHI DELHI CHALO MARCH, DELHI CHALO MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360