SignIn
Kerala Kaumudi Online
Friday, 15 May 2026 10.54 PM IST

രാജ്യത്ത് എൽപിജി,​ ഇന്ധന ക്ഷാമമോ? ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്രം

lpg-

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന,​ പാചക വാതക ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഉയർന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. നിലവിൽ രാജ്യത്ത് പാചക വാതകത്തിനും ഇന്ധനത്തിനും ക്ഷാമം ഇല്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണയും 60 ദിവസത്തെ പ്രകൃതി വാതകവും 45 ദിവസത്തെ എൽ.പി.ജിയും സ്റ്റോക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയത് ജാഗ്രതയ്ക്കുള്ള സന്ദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘകാല പ്രതിസന്ധി ഒഴിവാക്കാനുള്ള ജാഗ്രതാ നിർദ്ദേശം മാത്രമാണ് നൽകിയത്. ഗൾഫ് മേഖലയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഇ- വാഹനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ധന ഉപയോഗത്തിൽ കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണം എന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. ​ ​ആ​ഗോ​ള​ ​ത​ട​സ​ങ്ങ​ളും​ ​വെ​ല്ലു​വി​ളി​ക​ളും​ ​നേ​രി​ടാ​ൻ​ ​ജ​ന​ങ്ങ​ളു​ടെ​ ​കൂ​ട്ടാ​യ​ ​പ​ങ്കാ​ളി​ത്തം​ ​വേ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ലു​ണ്ടാ​യ​ ​വി​ല​ക്ക​യ​റ്റം​ ​നേ​രി​ടാ​ൻ​ ​പു​തി​യ​ ​സാ​മ്പ​ത്തി​ക​ ​ന​യ​ങ്ങ​ളും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മോ​ദി. രാ​ജ്യ​ത്തെ​ ​വി​ദേ​ശ​നാ​ണ്യ​ ​ശേ​ഖ​രം​ ​സം​ര​ക്ഷി​ക്കാ​നാ​യി​ ​വി​ദേ​ശ​യാ​ത്ര​ക​ളും​ ​വി​ദേ​ശ​ത്തു​ന​ട​ത്തു​ന്ന​ ​വി​വാ​ഹ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​അ​ത്യാ​വ​ശ്യ​മി​ല്ലാ​തെ​ ​സ്വ​ർ​ണം​ ​വാ​ങ്ങ​രു​തെ​ന്നും​ ​ജ​ന​ങ്ങ​ളോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.
ഇ​ന്ധ​ന​ ​ഉ​പ​ഭോ​ഗം​ ​കു​റ​യ്ക്കാ​ൻ​ ​മെ​ട്രോ​ ​ട്രെ​യി​നു​ക​ളും​ ​മ​റ്റ് ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​കാ​ർ​ ​പൂ​ളിം​ഗ് ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.​ ​ച​ര​ക്കു​നീ​ക്ക​ത്തി​ന് ​റെ​യി​ൽ​വേ​യ്ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണം.​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണം.​ ​വ​ർ​ക്ക് ​ഫ്രം​ ​ഹോം,​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗ് ​സം​വി​ധാ​ന​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360