ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് പാർട്ടി പ്രക്ഷോഭത്തിനിറങ്ങുമ്പോൾ അത് വിജയിക്കുമെന്ന് ജനങ്ങളിൽ ഭൂരിപക്ഷത്തിനും വിശ്വാസമുണ്ടായിരുന്നില്ല. മഴയത്തെ കൂണുപോലെ പാെടുന്നനെ പൊട്ടിമുളച്ച ഒരു സംഘടന മോദിയും അമിത്ഷായും നയിക്കുന്ന കേന്ദ്രസർക്കാരിനെതിരെ എന്തുചെയ്യും എന്ന് ചോദിച്ചവർ നിരവധിയാണ്. പ്രതിപക്ഷ പാർട്ടിയിലുള്ളവർപോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാൽ പ്രക്ഷോഭം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞതോടെ സ്ഥിതിയാകെ മാറി. പൊലീസ് കാെടിയ മർദനമഴിച്ചുവിട്ടിട്ടും പെൺകുട്ടികളടക്കമുള്ള പ്രതിഷേധക്കാർ അല്പംപോലും പിന്മാറിയില്ല. മാത്രമല്ല ഓരോദിനവും പ്രതിഷേധക്കാരുടെ എണ്ണവും ആവേശവും കൂടിക്കൊണ്ടേയിരുന്നു. കോൺഗ്രസും സിപിഎമ്മും ആം ആദ്മിയും ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പ്രക്ഷാേഭകർക്ക് പിന്തുണയുമായി എത്തി. പിന്നീട് നടന്നതെല്ലാം ചരിത്രം.
നീറ്റ് പ്രക്ഷോഭ വിജയം തങ്ങൾക്ക് കൂടുതൽ അനുകൂലമാക്കാനുളള ശ്രമത്തിലാണ് കോക്രോച്ച് പാർട്ടി. ഇതിനായി രാജ്യത്തെ യുവാക്കളെ സംഘടിപ്പിച്ച് അടുത്തഘട്ട മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് അവർ. ഈ ലക്ഷ്യത്തിനായി നാളെയും മറ്റന്നാളും (ഓഗസ്റ്റ് 5,6) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പാർട്ടി യോഗം ചേരും. തുടർന്ന് യുവാക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനായി രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്. യുവാക്കളുടെ അഭിപ്രായങ്ങളെയും പ്രതീക്ഷകളെയും അർത്ഥവത്തായ പ്രവർത്തനങ്ങളായി മാറ്റാനുള്ള വഴിതേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പാർട്ടിയുടെ പ്രധാന വക്താവ് സൗരവ് ദാസ് പറയുന്നത്. ഇതിനുള്ള സമയക്രമം ഉടൻ പുറത്തുവിടും.
യുവാക്കളുടെ അഭിപ്രായം തേടിയുള്ള രാജ്യവ്യാപക പ്രചാരണം ഭാവിയിൽ അധികാരം പിടിക്കാനുള്ള കോക്രോച്ച് പാർട്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണോ എന്ന സംശയിക്കുന്നവർ നിരവധിയാണ്. കോക്രോച്ച് പാർട്ടിക്ക് വളരാൻ അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നീറ്റ് പ്രക്ഷോഭം വിജയിച്ചതും മന്ത്രിസ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടിവന്നും ഇതിന് തെളിവായി അവർ നിരത്തുന്നു.
നീറ്റ് പ്രക്ഷോഭത്തിന് തൊട്ടുപിന്നാലെ രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റ തോൽവി ഇത് ശരിവയ്ക്കുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് ദശാബ്ദത്തിലേറെയായി ബിജെപികോട്ടയായിരുന്ന ബീഹാറിലെ ബങ്കിപ്പൂർ മണ്ഡലത്തിൽ പ്രശാന്ത് കിഷോറിന്റെ ജയം വോട്ടർമാരുടെ മാറുന്ന മനസിന്റെ പ്രതീകമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബി 2006 മുതൽ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ഇതെന്നത് അവരുടെ തോൽവിയുടെ ആഘാതം കൂട്ടുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നില്ല. സഖ്യകക്ഷികളുടെ കാരുണ്യത്തിലാണ് മന്ത്രിസഭ നിലവിൽ വന്നത്. തുടർന്ന് ഇന്ത്യാസഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിച്ചും മറ്റുപാർട്ടികളിൽ നിന്ന് എംപിമാരെ കൂടോടെ അടർത്തിയെടുത്തും പാർമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഭൂരിപക്ഷം ഉറപ്പിച്ചു. കേന്ദ്ര ഏജൻസികളെ കാണിച്ച് പേടിപ്പിച്ചും പണമെറിഞ്ഞുമാണ് ഇത് സാധിച്ചതെന്ന് പ്രതിപക്ഷം പറയുന്നുണ്ട്.
അധികാരം പിടിക്കുകയാണ് കോക്രോച്ച് ജനതാപാർട്ടിയുടെ ലക്ഷ്യമെന്ന് പ്രചാരണമുണ്ടെങ്കിലും പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ഇത് സ്ഥിരീകരിക്കുന്നില്ല. രാഷ്ട്രീയപാർട്ടിയായി മാറാൻ നിലവിൽ പദ്ധതിയില്ലെന്നാണ് അഭിജീത് പറയുന്നത്. രാഷ്ട്രീയ പാർട്ടിയായി കോക്രോച്ച് ജനതാപാർട്ടി രജിസ്റ്റർ ചെയ്തിട്ടുമില്ല.
The "Cockroach Party," known for its NEET protest success, plans its next phase by organizing youth. Meetings are set for August 5-6 in Chhatrapati Sambhajinagar, Maharashtra, followed by a nationwide campaign to gather youth opinions. Though observers link this to a power strategy, founder Abhijeet Deepke denies plans to become a registered political party.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |