
ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചക്കോടിക്ക് ഒരുങ്ങി രാജ്യതലസ്ഥാനം. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപമാണ് ഉച്ചക്കോടിക്ക് വേദിയാകുന്നത്.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുളള
വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രമുഖ നേതാക്കളെ സ്വീകരിക്കുന്നതിന് വമ്പൻ ഒരുക്കങ്ങളാണ് തലസ്ഥാനം നടത്തിവരുത്തുന്നത്.
ഉച്ചക്കോടിയുടെ സുഗമമായ നടത്തിപ്പിന് മെട്രോയുടെ സഹായവും ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സെപ്‌തംബർ എട്ട് മുതൽ പത്ത് വരെ ചില മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.മുനീർക്ക,ആർകെ പുരം,മോട്ടി ബാഗ്,ഭിക്കാജി കാമ പ്ലേസ്,സദർ ബസാർ കന്റോൺമെന്റ് തുടങ്ങിയ മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് നിർത്തിവയ്ക്കാൻ പൊലീസ് ഉത്തരവിട്ടിരിക്കുന്നത്.
ജി 20 ഉച്ചക്കോടിയുടെ വേദിക്കടുത്തായുളള സുപ്രീം കോടതി മെട്രോ സ്റ്റേഷനും പൂർണമായും അടയ്ക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.നിയന്ത്രണം ഇല്ലാത്ത മെട്രോ സ്റ്റേഷനുകൾ സാധാരണഗതിയിൽ പ്രവർത്തിക്കും.ഈ മാസം ഏഴ് മുതൽ പതിനൊന്ന് വരെ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നാണ് ട്രാഫിക് അധികൃതർ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |