
ന്യൂഡൽഹി: ജൂലായിൽ ജന്തർ മന്ദറിലും ഡൽഹിക്ക് പുറത്തും നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ പരാതികളും തെളിവുകളും സമർപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതതല അന്വേഷണ സമിതി പോർട്ടൽ തുറന്നു. പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരാതികൾ നൽകാം. hpec.nic.in വഴിയാണ് സമർപ്പിക്കേണ്ടത്.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം, വനിതാ പ്രതിഷേധകർക്കെതിരായ അതിക്രമവും ഉപദ്രവവും, ഇരുവിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ അമിതമായ ബലപ്രയോഗം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയ്ക്കാണ് അന്വേഷണത്തിൽ മുൻഗണന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |