SignIn
Kerala Kaumudi Online
Sunday, 18 October 2026 2.25 AM IST

ജാമിയയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം

d

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നിരാഹാരസമരം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചെന്ന ആരോപണത്തിനു പിന്നാലെ ക്യാമ്പസിൽ പ്രതിഷേധം. ഇന്നലെ പുലർച്ചെ സമരക്കാരെ നീക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രാത്രിയും മാർച്ച് നടത്തി. വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പുലർച്ചെ 5.30ഓടെ ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തിൽ അറുപതോളം സുരക്ഷാ ജീവനക്കാർ സമരസ്ഥലത്തെത്തി വിദ്യാർത്ഥികളെ ബലമായി നീക്കിയെന്നാണ് സമരക്കാരുടെ ആരോപണം. നിരവധി പേർക്ക് പരിക്കേറ്റു.

എൻ.എസ്.യു.ഐയുടെ

മെഴുകുതിരി മാർച്ച്

ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മെഴുകുതിരി മാർച്ച്. ദേശീയ അദ്ധ്യക്ഷൻ വിനോദ് ജാക്കറുടെ നേതൃത്വത്തിൽ ജന്തർ മന്ദറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം മുഴക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360