
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമിൽ വന്ന വിവാദ പോസ്റ്റിൽ കെ.പി.സിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്. സുപ്രീംകോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും അഭിഭാഷകനുമായ മനീഷ് ദുബൈയാണ് വക്കീൽ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.പി.സി.സിയുടെ ഔദ്യോഗിക ഹാൻഡിലിൽ വന്ന പോസ്റ്റ് ജുഡിഷ്യറിയുടെ അന്തസിനെതിരാണെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ പദവിയിൽ നിന്ന് നീക്കിയെന്ന സണ്ണി ജോസഫിന്റെ പ്രസ്താവന തൃപ്തികരമല്ലെന്നും നോട്ടീസിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |