SignIn
Kerala Kaumudi Online
Sunday, 18 October 2026 1.54 AM IST

പ്രചാരണം ശക്തമാക്കി നേതാക്കൾ; പ്രതിപക്ഷ ലക്ഷ്യം ഭരണ അട്ടിമറിയെന്ന് ബിജെപി

g

ന്യൂഡൽഹി: പ്രതിപക്ഷ ഡൽഹി സമരത്തിന്റെ അന്തിമ ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കലാണെന്ന് പ്രചാരണം ശക്തമാക്കി ബി.ജെ.പി. സമരത്തിന് വിദേശ സഹായമുണ്ടെന്ന ശക്തമായ ആരോപണവും ഉയർത്തുന്നു. പാർട്ടി അദ്ധ്യക്ഷൻ നിതിൻ നബിൻ തുടക്കമിട്ട പ്രചാരണം പ്രമുഖ നേതാക്കൾ ഏറ്റെടുത്തിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വക്താക്കൾ നടത്തുന്ന പത്രസമ്മേളനങ്ങളിലും ഇത് ആവർത്തിക്കുന്നു. പ്രചാരണം രാജ്യവ്യാപകമാക്കാനാണ് ആലോചന.

ബംഗ്ളാദേശ് മാതൃകയിൽ സർക്കാരിനെ അട്ടിമറിക്കാൻ വിദ്യാർത്ഥികളെ മുന്നിൽ നിറുത്തി പ്രതിപക്ഷം അജണ്ട സെറ്റുചെയ്യുകയാണെന്ന് നേതാക്കൾ പറയുന്നു. സമരരംഗത്തുള്ള പ്രശാന്ത് ഭൂഷണും വിദ്യാർത്ഥി നേതാവ് നേഹ ബോറയും ബംഗ്ളാദേശ് കലാപം പ്രചോദമായെന്ന് പറഞ്ഞത് വീണുകിട്ടിയ ആയുധമായി. ബംഗ്ളാദേശ് കലാപത്തിലെ വിദേശ ഇടപെടലുകൾ പുറത്തു വന്നിരുന്നു. സമാനമായി, വിദ്യാർത്ഥികളെ അടക്കം തെരുവിലിറക്കാൻ കോൺഗ്രസിന് കഴിയുന്നത് വിദേശ ശക്തികളുടെ പിൻബലമുള്ളതു കൊണ്ടാണെന്നും പാർട്ടി ആരോപിക്കുന്നു.

ദേശീയ പതാക ദുരുപയോഗം ചെയ്യുന്നു: നിതിൻ നബിൻ

ഡൽഹിയെ അസ്ഥിരപ്പെടുത്താനും അശാന്തി സൃഷ്ടിക്കാനും പ്രതിപക്ഷം ദേശീയ പതാക ദുരുപയോഗം ചെയ്യുന്നുവെന്ന് നിതിൻ നബിൻ. രാഷ്ട്രീയ വിദ്വേഷത്തിനായി ദേശീയ പതാകയുടെ പവിത്രതയെ അപമാനിക്കുകയാണ്. ഡൽഹിയെ സംഘർഷ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. ഡൽഹി തെരുവുകളിൽ സംഘർഷമുണ്ടാക്കുന്ന വ്യക്തികൾക്ക് രാജ്യത്തോടും ഭരണഘടനയോടും ബഹുമാനമില്ലെന്ന് തെളിഞ്ഞു. രാഹുൽ ഗാന്ധി പാർലമെന്റിലോ പൊതു പ്രസംഗങ്ങളിലോ വികസന സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറില്ല. പകരം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ശ്രദ്ധ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, DELHI PROTEST, LATESTNEWS, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360