
ബംഗളൂരു: കാവേരി നദിയിലെ ജലം തമിഴ്നാടിന് വിട്ടുനൽകാനാവില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് വീണ്ടും വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി നദീജല മാനേജ്‌മെന്റ് അതോറിട്ടി (സി.ഡബ്യു.എം.എ) നദീജലം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കർണാടക സർക്കാർ വീണ്ടും നയം വ്യക്തമാക്കിയത്. കർണാടകയിലെ നിലവിലുള്ള ജലക്ഷാമം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സി.ഡബ്യു.എം.എയുടെ ഉത്തരവിന്റെയും നിലവിലുള്ള പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായസി.
ജോസഫ് വിജയ്‌യോട് നിശ്ചയിച്ചിരുന്ന സന്ദർശനം മാറ്റിവയ്ക്കാൻ ശിവകുമാർ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. 'ഇതുവരെ വെള്ളം തുറന്നുവിട്ടിട്ടില്ല. മഴ പെയ്യുന്നുണ്ട്, മറ്റൊരു അണക്കെട്ട് ഉടൻ നിറഞ്ഞേക്കാം. വെള്ളം പിടിച്ചുനിറുത്താൻ കഴിയമ്പോൾ പിന്നെ എന്തിന് അത് തുറന്നുവിടണം?'-ഡി.കെ പറഞ്ഞു.
കാവേരി ജലത്തർക്കം ചർച്ച ചെയ്യുന്നതിനായി ഇന്ന് കർണാടക മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിനെതിരെ വെള്ളിയാഴ്ച യോഗം ചേർന്ന കന്നട അനുകൂല സംഘടനകൾ ആഗസ്റ്റ് 13ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയയുമായി മൂന്നിന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും ശിവകുമാർ മാറ്റിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |