SignIn
Kerala Kaumudi Online
Sunday, 02 August 2026 2.06 PM IST

ജൂലായിലെ ഇപിഎഫ് പെൻഷൻ ഇതുവരെ കിട്ടിയില്ല; വലഞ്ഞ് 82 ലക്ഷം പെൻഷൻകാർ, പരാതി പ്രവാഹം

epf-pension
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സെർവർ പരിഷ്കരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ (ഇ പി എഫ്) നൽകുന്നത് വൈകുന്നു. ജൂലായിലെ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യയിലാകെ ഒറ്റ സെർവറിലൂടെ പെൻഷൻ വിതരണം സജ്ജീകരിക്കുന്നതിനാണ് സെർവർ പരിഷ്കരിക്കുന്നത്. സെർവർ സജ്ജമായാൽ ഡൽഹി സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ നിന്ന് നേരിട്ട് ബാങ്ക് മുഖേന പെൻഷൻ ലഭിക്കും.

ഇതുവരെ അതത് റീജിയണൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസ് വഴിയാണ് നൽകിയിരുന്നത്. മിനിമം പെൻഷൻ വാങ്ങുന്നവർ, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കിട്ടുന്നവർ, 58 വയസു കഴിഞ്ഞും സർവീസിൽ തുടരുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ പോർട്ടലുകൾ ഒരുമിച്ച് പ്രത്യേകം തയ്യാറാക്കുകയാണ്.

സെർവർ പരിഷ്കരണം കാരണം ജൂൺ 26 മുതൽ ജൂലായ് രണ്ടുവരെയുള്ള ദിവസങ്ങളിൽ വെബ് അധിഷ്ഠിത സേവനങ്ങൾ തടസപ്പെടുമെന്ന് ഇപിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നു. ജൂലായ് മൂന്നുമുതൽ സേവനങ്ങൾ പുനരാരംഭിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഇപ്പോഴും സാങ്കേതിക തടസങ്ങൾ പരിഹരിച്ചിട്ടില്ല. ഇതോടെ പെൻഷൻ വിതരണം തന്നെ അവതാളത്തിലായി.

സാധാരണയായി എല്ലാ മാസങ്ങളിലും 25, 26, 27 തീയതികളിലാണ് പെൻഷൻ തുക അക്കൗണ്ടിൽ എത്തിയിരുന്നത്. എന്നാൽ ജൂലായ് 31 കഴിഞ്ഞിട്ടും പെൻഷൻ ലഭിച്ചിട്ടില്ല. വിഷയത്തിൽ നിരവധിപേർ തൊഴിൽമന്ത്രാലയത്തിന്റെയും ഇപിഎഫ്ഒയുടെയും സോഷ്യൽ മീഡിയ പേജുകളിൽ പരാതി ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് 82.11 ലക്ഷം ഇപിഎഫ് പെൻഷൻകാരുണ്ട്.

English Summary

Technical issues stemming from a nationwide server upgrade are delaying Employees' Provident Fund (EPF) pension payments. Millions of pensioners across India have not received their July disbursements, typically credited by the 27th. The upgrade aims to consolidate pension distribution through a single server from Delhi. Despite earlier assurances of service resumption, technical glitches persist, leading to widespread complaints.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPF PENSION DELAY, JULY EPF PENSION, EPFO PENSIONERS, EPS PENSION NEWS, EPF PENSION COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360