SignIn
Kerala Kaumudi Online
Sunday, 02 August 2026 2.04 AM IST

പെട്രോൾ ഏതു വേണമെന്ന് ഉപഭോക്താക്കൾ തിരഞ്ഞെടുക്കട്ടെ: കെജ്രിവാൾ

s

ന്യൂഡൽഹി: സ്വന്തം വാഹനത്തിൽ ഏത് തരത്തിലുള്ള ഇന്ധനം ഉപയോഗിക്കണമെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെയെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഇതിനുള്ള അവകാശം ജനങ്ങൾക്കു വിട്ടുനൽകണമെന്നും പെട്രോൾ പമ്പുകളിൽ ഇ20 പെട്രോളിനൊപ്പം സാധാരണ പെട്രോളും ലഭ്യമാക്കണമെന്നും കെ്ജരിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇ-20 പെട്രോൾ നയത്തിനെതിരെ ആം ആദ്മി പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച ടൗൺ ഹാൾ മാതൃകയിലുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് നാലിന് ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി പൊതുജനങ്ങളിൽ നിന്നു ശേഖരിച്ച നിവേദനം സമർപ്പിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARVIND KEJRIWAL, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360