SignIn
Kerala Kaumudi Online
Saturday, 20 June 2026 8.05 AM IST

'വിവാഹത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ അവളെ വഞ്ചിച്ചു'; ബന്ധം അവസാനിപ്പിച്ച് സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും

READ ENGLISH VERSION
anjali

അഞ്ച് വർഷത്തെ ബന്ധം അവസാനിപ്പിച്ച് സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും. വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അഞ്ജലിയാണ് അറിയിച്ചിരിക്കുന്നത്.

A post shared by Anjali (@anjalichakra)


വിവാഹത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അഞ്ജലിയുടെ കുറിപ്പ്. 'ഇത് ഞെട്ടലുണ്ടാക്കിയേക്കാം, പക്ഷേ ഞങ്ങളുടെ യാത്ര മാറുകയാണ്. സൂഫി വിശ്വാസ വഞ്ചന കാണിച്ചതിനാൽ വിവാഹം വേണ്ടെന്ന് വയ്ക്കാനും ബന്ധം അവസാനിപ്പിക്കാനും ഞങ്ങൾ തീരുമാനിച്ചു' - എന്നാണ് അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ആരും സൂഫിയെ വിമർശിക്കരുതെന്നും കുറിപ്പിൽ പറയുന്നു.


തെറ്റ് സംബന്ധിച്ച് സൂഫിയും രംഗത്തെത്തിയിട്ടുണ്ട് 'വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് ഞാൻ അവളെ വഞ്ചിച്ചു. അവളെ വളരെയധികം വേദനിപ്പിച്ചു. ആ തെറ്റിന്റെ ആഴം ഞാൻ മനസിലാക്കുന്നു.' - എന്നാണ് സൂഫി കുറിച്ചത്.

ഇതൊരു പ്രാങ്കാണെന്നായിരുന്നു ആദ്യം ആളുകൾ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് അഞ്ജലി കമന്റുകൾക്ക് മറുപടി നൽകി. ന്യൂയോർക്കിലായിരുന്നു ഇരുവരും താമസം. 2019ൽ ഫോട്ടോഷൂട്ടിലൂടെയാണ് ഇവർ സമൂഹമാദ്ധ്യങ്ങളിൽ വൈറലായത്.

A post shared by Sufi Malik (@sufi.sun)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ANJALI, SUFI, SAME SEX WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360