SignIn
Kerala Kaumudi Online
Saturday, 20 June 2026 9.15 AM IST

ഇറാൻ - യു.എസ് കരാർ: ആവർത്തിക്കുമോ, 'വേഴ്സായ് ഉടമ്പടി ' ?

pic

പാരീസ്: ചരിത്ര പ്രസിദ്ധമായ നിരവധി കരാറുകൾക്ക് സാക്ഷിയായ ഇടമാണ് ഫ്രാൻസിലെ വേഴ്സാ‌യ് കൊട്ടാരം. വ്യാഴാഴ്ച ഇവിടെ വച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല സമാധാന കരാറിൽ ഒപ്പിട്ടത്. ഒന്നാം ലോക മഹായുദ്ധത്തിന് അന്ത്യം കുറിച്ച 'വേഴ്സായ് ഉടമ്പടി' ഒപ്പിട്ടതും ഇവിടെവച്ചുതന്നെ. 1919 ജൂൺ 28ന്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ പരോക്ഷ കാരണങ്ങളിൽ ഒന്നായി വേഴ്സായ് ഉടമ്പടിയെ കണക്കാക്കുന്നു. ഉടമ്പടി ജർമ്മനിയ്ക്ക് വരുത്തിവച്ച കഠിനമായ രാഷ്ട്രീയ, സാമ്പത്തിക നഷ്ടങ്ങളും നിയന്ത്രണങ്ങളും അഡോൾഫ് ഹിറ്റ്‌ലറുടെ ഉദയത്തിലേക്ക് വഴിവച്ചു. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള യു.എസിന്റെ സമാധാന കരാറും ഇതുപോലെ ഭാവിയിൽ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമോ എന്ന ചർച്ച ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360