SignIn
Kerala Kaumudi Online
Sunday, 28 June 2026 8.50 PM IST

കറാച്ചി ഭീകരാക്രമണം : പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

READ ENGLISH VERSION
jaiswal-

ന്യൂഡൽഹി : കറാച്ചിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം,​ സ്വന്തംമണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ തകർക്കുന്നതിന് നടപടി സ്വീകരിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കറാച്ചിയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാകിസ്ഥാന്റെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നു. ജയ്സ്വാൾ പറഞ്ഞു. പാകിസ്ഥാൻ മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുന്നതിന് പകരം സ്വന്ത്രം പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെക്കൻ തുറമുഖനഗരമായ കറാച്ചിയിലെ ഗുലിസ്ഥാൻ ഇ ജൗഹറിലെ സിന്ധ് റേഞ്ചേഴ്സിന്റെ ഭിട്ടായി വിംഗ് ആസ്ഥാനത്ത് ശനിയാഴ്ത വൈകിട്ടാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ ആറു തീവ്രവാദികളെ വധിച്ചു. നാല് സൈനികരും കൊല്ലപ്പെട്ടു.. നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി)​ യുമായി ബന്ധമുള്ള ജമാഅത്ത് ഉൽ അഹ്റാർ ആണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. 2024 ഒക്ടോബറിൽ കറാച്ചി വിമാനത്താവളത്തിന് സമീപം നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ രണ്ട് ചൗനീസ് എൻജിനീയർമാർ കൊല്ലപ്പെട്ട ശേഷമുള്ള ആദ്യത്തെ വലിയ ഭീകരാക്രമണമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, PAKISTAN, KARACHI BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360