SignIn
Kerala Kaumudi Online
Friday, 06 November 2026 2.43 AM IST

രാഹുലിനോട് അമിത് ഷാ; സംവാദം തെരുവിലല്ല പാർലമെന്റിലാകാം

e

ന്യൂഡൽഹി: തെരുവിൽ സംവാദത്തിന് വെല്ലുവിളിക്കാതെ പ്രധാനമന്ത്രിക്ക് കത്തെഴുതാൻ രാഹുൽ ഗാന്ധിയെ ഉപദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് എസ്‌.ഐ.ആർ ചർച്ച ചെയ്യാൻ ബി.ജെ.പി തയ്യാറാണ്. പക്ഷേ കോൺഗ്രസിന് നുണ പ്രചാരണത്തിനാണ് താത്പര്യമെന്നും ഹരിയാനയിലെ കർണാലിൽ ബി.ജെ.പിയുടെ 'ജനാധിപത്യം രക്ഷിക്കൂ, അരാജക്വം ഇല്ലാതാക്കൂ" പദയാത്രയിൽ അമിത് ഷാ പറഞ്ഞു.

തെരുവിലെ ചർച്ചയാണ് രാഹുലിന് താത്പര്യമെങ്കിൽ ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. വിഷയം ഗൗരവമായി കാണുന്നുണ്ടെങ്കിൽ പാർലമെന്റിൽ വരിക. ചോദ്യങ്ങളെ നേരിടാനാകാതെ വരുമ്പോൾ പിൻവാങ്ങുന്നതാണ് രാഹുലിന്റെ രീതി. ബഹളമുണ്ടാക്കി നടപടികൾ ബഹിഷ്‌കരിച്ച് തെരുവിൽ കുഴപ്പമുണ്ടാക്കും. പ്രതിപക്ഷ നേതാവായ രാഹുലിന്റെ പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വിദേശ യാത്രകളുടെ അടക്കം വിവരങ്ങൾ പുറത്തുവിടണം.

രാഹുൽ നേതൃത്വത്തിലേക്ക് വന്നശേഷം കോൺഗ്രസിൽ എം.എൽ.എമാർ കുത്തനെ ഇടിഞ്ഞു. അദ്ദേഹം ജനറൽ സെക്രട്ടറിയായപ്പോൾ 1,200 എം.എൽ.എമാരുണ്ടായിരുന്നു. വൈസ് പ്രസിഡന്റായപ്പോൾ 900ഉം അദ്ധ്യക്ഷനായപ്പോൾ 700ഉം ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം 600ഉം ആയി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ തോൽവിയുടെ നിരാശയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആക്രമണത്തിന് കാരണം.

കോൺഗ്രസിന് ആശങ്ക

നുഴഞ്ഞുകയറ്റക്കാരിൽ

കോൺഗ്രസിന്റെ ആശങ്ക വോട്ടർപ്പട്ടികയല്ല, നുഴഞ്ഞുകയറ്റക്കാരെ കുറിച്ചാണെന്ന് അമിത് ഷാ. അവരെ തിരിച്ചറിഞ്ഞ് വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌ത് നാടുകടത്തേണ്ടതുണ്ട്. പുറത്തായെന്ന് രാഹുൽ പറയുന്ന 13 കോടി വോട്ടുകളിൽ 2.8 കോടിയും മരിച്ചവരുടേതാണ്. 6.25 കോടിപ്പേർ സംസ്ഥാനം മാറി. മൂന്ന് കോടിപ്പേർ നുഴഞ്ഞുകയറ്റക്കാരടക്കം പരിശോധനയ്ക്ക് ഹാജരാകാത്തവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360