ജലന്ധർ: വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിന് ശേഷം ലവ്‌ലി പ്രൊഫഷണൽ സർവകലാശാല 10 ദിവസത്തേക്ക് അടച്ചു. പഞ്ചാബിലെ ജലന്ധറിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയുടെ ഹോസ്റ്റലിൽ വച്ചാണ് വിദ്യാർത്ഥിനിയെ പ്‌ളംബിംഗ് ജോലിക്കെത്തിയയാൾ പീഡിപ്പിച്ച സംഭവമുണ്ടായത്. തുടർന്ന് ഞായറാഴ്‌ച പുലർച്ചെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും സർവകലാശാലയിലും തൊട്ടടുത്തുള്ള ദേശീയപാതയിലും സംഘർഷം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുമായും വിദ്യാർത്ഥികൾ ശക്തമായ ഏറ്റുമുട്ടൽ നടത്തി. പൊലീസ് വാഹനങ്ങൾ വിദ്യാർത്ഥികൾ കത്തിച്ചു.
നിലവിൽ സർവകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. 2000 പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സർവകലാശാലയിൽ പൊലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് വിദ്യാർത്ഥികൾക്ക് പൊലീസ് നൽകിയ നിർദ്ദേശം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ജലന്ധർ ഡിഐജി നവീൻ സിങ്ക്‌ള പറഞ്ഞത്.
സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായും പീഡനം നടത്തിയതെന്ന് കരുതുന്നയാൾക്കെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക്, സിസിടിവി ദൃശ്യങ്ങൾ, ഫോൺകോളുകൾ എന്നിവ പരിശോധിച്ച ശേഷമാകും കേസിൽ തീരുമാനത്തിലെത്തുക എന്ന് പൊലീസ് വ്യക്തമാക്കി. 15 ദിവസം മുൻപ് തെലങ്കാന സ്വദേശിനിയായ ഒരു വിദ്യാർത്ഥി ഇവിടെ ആത്മഹത്യ ചെയ്‌തിരുന്നു. ഈ സംഭവത്തിൽ ആവശ്യമെന്ന് കണ്ടാൽ വിശദ അന്വേഷണമുണ്ടാകും.
അതേസമയം ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പീഡനത്തിനിരയായ പെൺകുട്ടിയെ കോളേജ് അധികൃതർ പൊലീസിൽ അറിയിക്കാതെ വീട്ടിലേക്ക് പറഞ്ഞുവിട്ടുവെന്നുമാണ് ആരോപണം. ശനിയാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം ഇന്നലെയും തുടരുകയായിരുന്നു. ക്യാമ്പസിലെ പല കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വിദ്യാർത്ഥികൾ തീവച്ചു. ക്യാമ്പസിൽ പ്രദർശനത്തിനായി വച്ചിരുന്ന വ്യോമസേനയുടെ മിഗ് 23 യുദ്ധവിമാനത്തിന്റെ മാതൃകയിൽ കയറിനിന്ന് വിദ്യാർത്ഥി പ്രതിഷേധിച്ചു. ഇതിനിടെ പൊലീസെത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന് അറിയിച്ചിട്ടും പ്രതിഷേധം തണുത്തില്ല. പിന്നാലെയാണ് പൊലീസ് സർവകലാശാല നിയന്ത്രണം ഏറ്റെടുത്തത്.
Lovely Professional University has been shut down for ten days following violent student protests in Jalandhar. Students clashed with police, burning vehicles, after a female student was sexually assaulted by a plumber on campus. Police have since taken control of the university, deploying 2000 personnel and initiating investigations into the assault and a previous student suicide.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |