SignIn
Kerala Kaumudi Online
Saturday, 20 June 2026 11.20 AM IST

നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രിയെയും വധിക്കുമെന്ന് സന്ദേശം; വിളിച്ചയാൾക്കായി തെരച്ചിൽ ആരംഭിച്ച് പൊലീസ്

READ ENGLISH VERSION
pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വധിക്കുമെന്ന് സന്ദേശം. ഡൽഹി പൊലീസിനാണ് ഇത്തരത്തിൽ രണ്ട് കോളുകൾ വന്നത്. വിളിച്ചയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിളിച്ചയാളുടെ കുടുംബത്തെ പൊലീസ് ബന്ധപ്പെട്ടു. ഇയാൾ മദ്യപാനിയാണെന്നും നിലവിൽ വീട്ടിലില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലും ആതിഥേയരാവുന്ന ഔദ്യോഗിക അത്താഴ വിരുന്ന്. ഇന്നലെ ബൈഡനും ജില്ലും മോദിയ്ക്ക് സ്വകാര്യ വിരുന്ന് നൽകിയിരുന്നു. ഇന്ത്യൻ ദേശീയ പക്ഷി മയിലാണ് ഔദ്യോഗിക ഡിന്നറിന്റെ തീം. ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിലെ പൂക്കൾ അടക്കമുള്ള അലങ്കാരങ്ങളാണ് ഡിന്നർ ഹാളിൽ.

ഇന്നലെ വൈറ്റ് ഹൗസ് സന്ദർശനത്തിന് മുമ്പ് മോദി അപ്ലൈഡ് മെറ്റീരിയൽസ് കമ്പനി ചെയർമാൻ ഗാരി ഇ ഡിക്കേഴ്‌സൺ, മൈക്രോൺ ടെക്‌നോളജി പ്രസിഡന്റും സി.ഇ.ഒയുമായ സഞ്ജയ് മെഹ്‌റോത്ര, ജനറൽ ഇലക്‌ടിക് ചെയർമാനും സി.ഇ.ഒയുമായ എച്ച് ലോറൻസ് കൽപ് ജൂനിയർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PMMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360