SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.55 AM IST

വിവാഹത്തിനു മുൻപുള്ള ലൈംഗിക ബന്ധം മോശം സ്വഭാവമല്ല സുപ്രീംകോടതി

e

ന്യൂഡൽഹി: വിവാഹത്തിനു മുൻപ് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധം പുലർത്തുന്നത് മോശം സ്വഭാവമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. അയൽക്കാരിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചുവെന്ന കേസിൽ പ്രതിയായിരുന്ന യുവാവിന്റെ ഹർജി പരിഗണിക്കവെയാണിത്. തെലങ്കാന പൊലീസിൽ കോൺസ്റ്റബിളായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മോശം സ്വഭാവമെന്ന് വിലയിരുത്തി യുവാവിനെ ഒഴിവാക്കിയിരുന്നു. പൊലീസ് റിക്രൂട്ട്മെന്റ് ബോർഡിന്റെ ഈ നടപടി ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. യുവാവിന് നിയമനം നൽകാൻ ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360