SignIn
Kerala Kaumudi Online
Friday, 30 October 2026 2.26 AM IST

രാജേഷ് ഖന്നയുടെ ഭാര്യാപദവി, അനിത അദ്വാനിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

d

ന്യൂഡൽഹി: ഹിന്ദി സിനിമയിലെ ആദ്യ സൂപ്പർ താരം രാജേഷ് ഖന്നയുടെ ഭാര്യയായി അംഗീകരിക്കണമെന്ന നടി അനിത അദ്വാനിയുടെ ആവശ്യം തള്ളി സുപ്രീംകോടതി. രാജേഷ് ഖന്നയുടെ അവസാന പത്തുവർഷം അദ്ദേഹത്തോടൊപ്പം ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്ന് നടി അറിയിച്ചു. 2012 ജൂലായിൽ താരം അന്തരിച്ചു.

മുംബയിലെ അദ്ദേഹത്തിന്റെ ആശീർവാദ് ബംഗ്ലാവിൽ നിന്ന് ഭാര്യ ഡിംപിൾ കപാഡിയയും മകൾ ട്വിങ്കിൾ ഖന്നയും മരുകൻ അക്ഷയ് കുമാറും ചേർന്ന് ഇറക്കിവിട്ടു. രാജേഷ് ഖന്നയുടെ ഭാര്യയാണെന്ന് പ്രഖ്യാപിക്കണം. സ്വാഭിമാനത്തിന്റെ വിഷയമാണെന്ന് നടി വാദിച്ചെങ്കിലും ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി. നേരത്തെ ബോംബെ ഹൈക്കോടതിയും ആവശ്യം തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, RAJESH KHANNA, ANITHA ADWANI, SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360