
ന്യൂഡൽഹി:രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾ ഡിജിറ്റലാകണമെന്ന് നിർദ്ദേശിച്ച സുപ്രീംകോടതി, അതിനായി ഒരു മാസം സമയം സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. സ്റ്റേഷനുകളിൽ ഇന്റർനെറ്റും, ഡേറ്റാബേസുമില്ലാത്ത സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എഫ്.ഐ.ആറുകൾ സ്റ്റേഷനിലെ കമ്പ്യൂട്ടർ സിസ്റ്റത്തിലും, സംസ്ഥാന-ദേശീയതലങ്ങളിലെ പോർട്ടലുകളിലും നിർബന്ധമായും അപ്ലോഡ് ചെയ്തിരിക്കണം. രാജ്യസുരക്ഷ, സ്വകാര്യത എന്നിവയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കാം. സംസ്ഥാനത്തെ ശിശുസംരക്ഷണസമിതികളും ഡിജിറ്റലൈസ് ചെയ്യണം. നടപടികൾക്ക് ചീഫ് സെക്രട്ടറിയും, ഡി.ജി.പിയും മേൽനോട്ടം വഹിക്കണം. സംസ്ഥാനസർക്കാർ ഫണ്ട് അനുവദിക്കണം. അജ്ഞാതമൃതദേഹങ്ങളുടെ സംസ്കാരനടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും ചേർന്ന് മാർഗരേഖ പുറത്തിറക്കണം. കാണാതാകുന്നവരുടെ കാര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |