SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.20 AM IST

ട്രാൻസ്ജെൻഡ‌ർ നിയമഭേദഗതി: തുടർനടപടി വിലക്കി

t

ന്യൂഡൽഹി: ട്രാൻസ്ജെൻഡ‌ർ പേഴ്സൺസ് (അവകാശ സംരക്ഷണ)​ ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികളിൽ തുടർനടപടികൾ പാടില്ലെന്ന് സുപ്രീംകോടതി. ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയിലാണിത്. ഹർജിക്കാർക്ക് നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ സുപ്രീംകോടതിയിലുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360