ലക്‌നൗ: റോഡരികിൽ പെരുമ്പാമ്പുകളെ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി യുവാക്കൾ. ഉത്തർപ്രദേശിലെ ബുലങ്‌ഷഹറിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
പെരുമ്പാമ്പുകളെ കൈയിലെടുത്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗംഗാനദിയുടെ കരയോട് ചേർന്നുകിടക്കുന്ന വയലിനടുത്തുള്ള റോഡിൽനിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുവാക്കളുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പുകളെ ബലമായി കൈകാര്യം ചെയ്യുന്നതും വാലിൽപിടിച്ചെടുത്ത് കഴുത്തിൽ ചുറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തങ്ങൾ രക്ഷപ്പെടുത്തിയ പാമ്പുകളാണവയെന്നാണ് യുവാക്കൾ വീഡിയോയിൽ അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം വ്യക്തമല്ല. വീഡിയോ ചിത്രീകരിച്ച തീയതിയും സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങളിലുള്ള യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
പെരുമ്പാമ്പുകൾ സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെടുന്നവയാണെന്നും അവയെ പിടികൂടുന്നതും പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും കുറ്റകരമാണെന്നും ജില്ലാ വനംവകുപ്പ് ഓഫീസർ പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെ വീഡിയോയിലുള്ളവരെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശീലനവും മതിയായ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
A viral video from Bulandshahr, Uttar Pradesh, shows youths handling giant pythons and posing for photographs on a roadside. Police and forest officials have launched an investigation to identify those involved and verify the circumstances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |