SignIn
Kerala Kaumudi Online
Monday, 19 October 2026 2.40 AM IST

ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്

e

മുംബയ്: ബോളിവുഡ് നടനും നടൻ ജാക്കി ഷ്‌റോഫിന്റെ മകനുമായ ടൈഗർ ഷ്‌റോഫിനുനേരെ വെടിവയ്പ്. ഷ്‌റോഫ് അദ്ഭുതകരമായി രക്ഷപ്പെട്ടു. നടന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റു. ഇന്നലെ ജൂഹുവിലാണ് സംഭവം. ഷ്‌റോഫ് ഫുട്‌ബോൾ മൈതാനത്തുനിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ മൂന്നു പേർ വെടിയുതിർക്കുകയായിരുന്നു. പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന് കരുതുന്നു.ബിഷ്‌ണോയ് സംഘാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ പുറത്തുവന്നു. ഷ്‌റോഫ് തങ്ങളുടെ നി‌ർദ്ദേശങ്ങൾ അനുസരിച്ചില്ലെന്നും സൽമാൻ ഖാനുമായി സൗഹൃദത്തിലാണെന്നും വീഡിയോയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: W
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360