
ഇംഫാൽ: മണിപ്പൂർ കാംജോങ് ജില്ലയിലെ കുക്കി ഗ്രാമത്തിൽ വ്യാപക ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
പതിനഞ്ചോളം വീടുകൾ കത്തിച്ചു. പ്രദേശവാസികൾ വനപ്രദേശങ്ങളിലും സൈനിക ക്യാമ്പുകളിലേക്കും അഭയംതേടി.
ഇന്നലെ പുലർച്ചെ നടന്ന വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.
സംഭവത്തെ അപലപിച്ച മണിപ്പൂർ മുഖ്യമന്ത്രി യൂനാം ഖേം ചന്ദ് ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും സുരക്ഷാസേനയോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |