
ന്യൂഡൽഹി: നവരാത്രി ഉത്സവ തിരക്കിലേക്ക് ഡൽഹി കടന്നതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നലെ കാര്യമായ പ്രതിഷേധങ്ങൾ ഡൽഹിയിലുണ്ടായില്ല. ജന്തർ മന്ദറിലേക്ക് എൻ.എസ്.യു.ഐ മാർച്ച് നടത്തി. സംഘടനാ ദേശീയ അദ്ധ്യക്ഷൻ വിനോദ് ജാഖറിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. നേരത്തെ പൊലീസിന്റെ മർദ്ദനമേറ്റ മലയാളി വിദ്യാർത്ഥിനി ആതിര വിജയനും സമരത്തിനെത്തി. ജന്തർ മന്ദറിന് ഒരു കിലോമീറ്റർ അകലെവച്ച് മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകളിൽ കയറി നിന്ന പ്രവർത്തകരെ താഴെയിറക്കി കസ്റ്രഡിയിലെടുത്ത് നീക്കി.
തിരംഗ മാർച്ചിൽ
രണ്ടുകേസ്
വെള്ളിയാഴ്ച കൊണാട്ട് പ്ലേസ് മേഖലയിൽ നടന്ന തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. കേന്ദ്രസേനാംഗത്തെ ഒരാൾ മർദ്ദിച്ചതിന്റെ ദൃശ്യങ്ങളും പരിശോധിക്കുന്നു. തിരംഗ മാർച്ച് സമയത്ത് കാറിൽ വടികളുമായെത്തിയ രണ്ടു പേരെ അറസ്റ്ര് ചെയ്തിരുന്നു. ഗാസിയാബാദ് സ്വദേശികളായ ശിവം,ഗൗരവ് എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. എന്താണ് ഇവരുടെ ലക്ഷ്യമെന്നത് അന്വേഷിക്കുന്നുണ്ട്. പ്രകോപനപരവും അധിക്ഷേപകരവുമായ പോസ്റ്റുകളിട്ട 17 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |