SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.37 AM IST

രാഹുൽ വാക്കുമാറിയെന്ന് കേന്ദ്ര സർക്കാർ

rahul-gandhi

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള ജിതേന്ദ്ര സിംഗ്. എന്നാൽ രാഹുൽ വാക്കുമാറിയെന്നും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി സമരം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കൊപ്പം ജിതേന്ദ്ര സിംഗ് പ്രതിഷേധ സ്ഥലത്ത് വന്ന് സംസാരിച്ചെങ്കിലും രാഹുൽ സമരം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല.

വളരെ മാന്യമായും വിനീതമായുമാണ് താൻ രാഹുലിനോട് സമരം നിറുത്താൻ ആവശ്യപ്പെട്ടത്. നീറ്റ് പരീക്ഷ, ചോദ്യപേപ്പർ ചോർച്ച എന്നിവയും ബന്ധപ്പെട്ട വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായാൽ പ്രതിഷേധം നിറുത്താമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിന്റെ ഉന്നത നേതൃത്വത്തെ അറിയിച്ചു. വിശദമായ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ഉറപ്പു ലഭിച്ചു. ഇക്കാര്യം അറിയിച്ചപ്പോൾ ഒരു ആവശ്യം കൂടിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. അത് മാന്യതയല്ലെന്നും പ്രതിപക്ഷ നേതാവ് ഇടയ്‌ക്കിടെ ഗോൾ പോസ്റ്റ് മാറ്റുന്ന നിലപാട് ശരിയല്ലെന്നം ഞാൻ പറഞ്ഞു. അതോടെ ചർച്ചയുടെ സാദ്ധ്യത അടഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360