
ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ തലയ്‌ക്ക് പാകിസ്ഥാൻ 70 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത് തട്ടിപ്പെന്ന് ഇന്ത്യ. ആളുകളെ കബളിപ്പിക്കാനുള്ള ഇത്തരം തന്ത്രങ്ങൾ പാകിസ്ഥാൻ മുൻപും പയറ്റിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രം നടത്തുന്ന ഇത്തരം വ്യാജ പ്രഖ്യാപനങ്ങൾ പൊള്ളയാണെന്ന് എല്ലാവർക്കും അറിയാം. ഒരു ഫലവുമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തുന്നതിനുപകരം പാകിസ്ഥാൻ നടപടിയെടുക്കണം.
ഇന്ത്യ-ചൈന ബന്ധങ്ങൾക്ക് പരസ്പര ബഹുമാനവും സംവേദനക്ഷമതയും നൽകാൻ ബ്രിക്‌സ് ഉച്ചകോടിക്കിടെ ധാരണയായി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഒമാൻ തീരത്ത് ആക്രമണത്തിനിരയായ എം.ടി എൽ ഗയ കപ്പലിലെ 13 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായും ഒരു ഇന്ത്യൻ പൗരനെ കാണാതായതായും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |