
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയ സംഭവത്തിൽ നേതാക്കൾ നാളെ രാഷ്‌ട്രപതിയെ കാണും. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് ഡൽഹി ഇന്ദിരാഭവനിൽ പാർട്ടിയിലെ പട്ടികജാതി, പട്ടികവർഗ എം.പിമാരുടെ യോഗം ചേരും.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്ക, എ.ഐ.സി.സി ജാർഖണ്ഡ് ചുമതലയുള്ള കെ. രാജു, മല്ലു രവി, ബൽറാം നായിക്, മനോജ് കുമാർ, സാലെങ് എ. സാങ്മ, സപ്തഗിരി ശങ്കർ ഉലക തുടങ്ങിയവരാണ് രാഷ്ട്രപതിയെ കണ്ട് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെടുക.
ആഗസ്റ്റ് എട്ടിനാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഖാർഗെയുടെ പരിപാടിക്ക് ശേഷം ബി.ജെ.പി അനുകൂല സംഘടനകൾ ശുദ്ധികലശം നടത്തിയത്. വിഷയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരായ ആയുധമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |