SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.41 AM IST

എമിഗ്രേഷൻ പിഴവ്: എയർഇന്ത്യ മേധാവിയെ വിളിച്ചു വരുത്തും

r

ന്യൂഡൽഹി: എമിഗ്രേഷൻ പരിശോധനയില്ലാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹിയിൽ നിന്ന് മ്യൂണിക്കിലേക്ക് പറന്ന സംഭവം ഗൗരവമായി കണ്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ സി.ഇഒയെ വിളിച്ചുവരുത്തും. ആഭ്യന്തര, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, എയർ ഇന്ത്യ, ഡൽഹി വിമാനത്താവളം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. യാത്രക്കാർക്ക് കണക്റ്റിംഗ് ഫ്ലൈറ്റുകൾ സുഗമമാക്കാൻ പുതിയ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ മൂന്നിന് രാത്രി അമൃത്സറിൽ നിന്ന് എയർ ഇന്ത്യ ആഭ്യന്തര വിമാനത്തിലാണ് മൂന്നുപേർ ഡൽഹിയിലെത്തിയത്. അടുത്ത ദിവസം പുലർച്ചെ ലുഫ്താൻസയുടെ മ്യൂണിക് വിമാനത്തിൽ വിദേശത്തേക്ക് പോയി. വിദേശയാത്രയ്ക്ക് നിർബന്ധമായ എമിഗ്രേഷൻ പരിശോധന നടത്തിയില്ലെന്ന് പിന്നീടാണ് വ്യക്തമായത്. എയർ ഇന്ത്യയുടെ 'ഈസി കണക്ട്" സംവിധാനത്തിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, AIR INDIA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360