SignIn
Kerala Kaumudi Online
Sunday, 08 November 2026 1.19 AM IST

നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം

d

ന്യൂഡൽഹി: ഇത്തവണയും രാജ്യത്തെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തികളിലും സൈനിക താവളങ്ങളിലും രാജ്യരക്ഷാ ചുമതലയിലുള്ള സൈനികർക്കൊപ്പം ആഘോഷിക്കുന്ന പതിവ് തുടരും. രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

രാജ്യം മുഴുവൻ ദീപപ്രഭയിൽ തിളങ്ങുന്ന വേളയിൽ ഇരുട്ടിനെതിരായ ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് ദീപാവലി. വരുംദിനങ്ങൾ എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്നും ആശംസിച്ചു. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്നും വർഷംതോറും അവർക്കൊപ്പം ഈ ദിനം ചെലവിടുന്നത് പതിവായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണയും ആ പതിവ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് സൈനിക താവളത്തിലാണ് ഇത്തവണ ദീപാവലി ആഘോഷിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ മോദി ദീപാവലി ആശംസകൾ കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRAMODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360