SignIn
Kerala Kaumudi Online
Sunday, 08 November 2026 1.31 AM IST

രാമക്ഷേത്രം സന്ദർശിക്കാൻ അഖിലേഷ്

d

ന്യൂഡൽഹി: ഡിസംബർ 12ന് സമാജ്‌വാദി ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവ് അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കും. 2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്‌ത ക്ഷേത്രത്തിലെ അഖിലേഷിന്റെ ആദ്യസന്ദർശനമാണിത്. അഖിലേഷ് അയോദ്ധ്യയിലെത്തി ഹനുമാൻ ഗർഹിയിൽ ഹനുമാന്റെയും രാമക്ഷേത്രത്തിൽ രാമന്റെയും അനുഗ്രഹം തേടുമെന്ന് പാർട്ടി നേതാവ് പവൻ പാണ്ഡെ പറഞ്ഞു. 2024 ജനുവരി 22ന് നടന്ന സമർപ്പണ ചടങ്ങിനായി ക്ഷേത്ര ഭാരവാഹികൾ ക്ഷണിച്ചെങ്കിലും അഖിലേഷ് പോയിരുന്നില്ല. കുടുംബത്തോടൊപ്പം പിന്നീട് ക്ഷേത്രം സന്ദർശിക്കുമെന്നാണ് പറഞ്ഞത്. ഒക്ടോബർ 8ന് അയോദ്ധ്യ സന്ദർശിച്ചെങ്കിലും രാമക്ഷേത്രത്തിൽ പോയില്ല.

വിമർശനവുമായി

ബി.ജെ.പി

ക്ഷേത്രം തുറന്ന് ഒരു വർഷത്തിന് ശേഷമുള്ള അഖിലേഷിന്റെ സന്ദർശനം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി. രാമജന്മഭൂമി പ്രസ്ഥാനത്തോട് സമാജ്‌വാദി ചെയ്‌ത അനീതി രാമഭക്തർ ഒരിക്കലും ക്ഷമിക്കില്ല. ബാബരി മസ്ജിദ് പുനർനിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് രാമഭക്തരെ അപമാനിച്ചയാളാണ്. ഹിന്ദുത്വത്തിന്റെ ശക്തി കാരണം ഇപ്പോൾ രാം ലല്ലയുടെ അനുഗ്രഹം തേടാൻ നിർബന്ധിതനായി. മനസർപ്പിച്ച് പ്രാർത്ഥിച്ചാൽ രാംലല്ല അനുഗ്രഹിച്ചേക്കും. പക്ഷേ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെങ്കിൽ ഗുണം ലഭിക്കില്ലെന്നും ത്രിപാഠി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHILESH YADAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360