SignIn
Kerala Kaumudi Online
Thursday, 01 October 2026 12.50 PM IST

സ്ത്രീകളെ തൊടില്ല, എപ്പോഴും പ്രാർത്ഥന; അക്രമിയായ സഹപൈലറ്റ് മതതീവ്രവാദിയെന്ന് സഹപ്രവർത്തകർ

netanyahu
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്തിലെ യാത്രക്കാരെ സന്ദർശിച്ചപ്പോൾ

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് സൗദി അറേബ്യയിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ഭീകരാക്രമണശ്രമമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ഇസ്രയേൽ അധികൃതർ അന്വേഷിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം,​ ഫ്ലൈദുബായിയിലെ സഹപൈലറ്റായി ജോലി ചെയ്തിരുന്ന ഒമാൻ സ്വദേശിയെക്കുറിച്ച് സഹപ്രവർത്തകനായ മറ്റൊരു പൈലറ്റ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇയാൾ ദിവസം മുഴുവൻ പ്രാർത്ഥിക്കാറുണ്ടായിരുന്നെന്നും സ്ത്രീകളുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചിരുന്നെന്നുമാണ് സഹപ്രവർത്തകന്റെ പ്രതികരണം. ഫ്ലൈദുബായിൽ ഇയാൾ ജോലിയിൽ പ്രവേശിച്ചിട്ട് എട്ട് മാസം മാത്രമാണായത് എന്നാണ് റിപ്പോർട്ട്. സഹപ്രവർത്തകൻ ഇയാളെ ‘മതതീവ്രവാദി’ എന്ന് വിശേഷിപ്പിച്ചതായാണ് ഇസ്രയേൽ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്.

എന്നാൽ, ഇയാളുടെ മതപരമായ വിശ്വാസങ്ങൾ ആണ് ആക്രമണത്തിന് പിന്നിലെ കാരണങ്ങളെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല. സംഭവം ഭീകരാക്രമണശ്രമമായിരുന്നോ എന്ന സാദ്ധ്യതയും ഇസ്രയേൽ അധികൃതർ പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച കത്തി എവിടെ നിന്നെത്തിയെന്നതും എങ്ങനെ കോക്പിറ്റിലെത്തിയെന്നതും ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്കും ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒമാൻ സ്വദേശിയായ സഹപൈലറ്റിന് ഇസ്രയേലിലേക്കുള്ള വിമാനത്തിൽ ജോലി ചെയ്യാൻ എങ്ങനെയാണ് അനുമതി ലഭിച്ചതെന്നതും സുരക്ഷാ അധികൃതർ പരിശോധിക്കുന്നുണ്ട്. ഒമാനും ഇസ്രയേലും തമ്മിൽ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തിലാണ് ഈ ചോദ്യവും ഉയർന്നിരിക്കുന്നത്.

English Summary

A Flydubai co-pilot from Oman allegedly stabbed the captain and attempted to seize control of a Dubai-Tel Aviv flight. He is in Saudi police custody, while Israeli authorities investigate whether the incident was terrorism-related. A colleague described him as a religious extremist who avoided shaking women’s hands. Investigators are also examining how the knife entered the cockpit and his authorization to fly to Israel.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI PILOT, RELIGIOUS EXTREMIST, OMAN PILOT, DUBAI TEL AVIV FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360