SignIn
Kerala Kaumudi Online
Friday, 02 October 2026 1.43 AM IST

മലയാള മണ്ണിൽ ഗാന്ധി വന്നു അഞ്ചുതവണ

e

ജാതി,​ വർണ,​വർഗ വിവേചനം കൊടികുത്തി വാഴുന്ന കാലം. സ്വാതന്ത്ര്യത്തിനായി കേരളത്തിൽ പുതുതലമുറയുൾപ്പെടെ നടത്തിവരുന്ന പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. സാമൂഹിക പരിഷ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനും അയിത്തത്തിനെതിരെ പ്രചാരണം നടത്തുന്നതിനുമായി ഗാന്ധിജി മലയാള മണ്ണിലെത്തിയത് അഞ്ചുതവണ. പുതുതലമുറയുടെ പിന്തുണയും സാധാരണക്കാരെ ഒപ്പം കൂട്ടുകയുമായിരുന്നു പ്രധാനലക്ഷ്യം.

1920നും 1937നും ഇടയിലായിരുന്നു സന്ദർശനങ്ങൾ. ഈ കാലയളവിൽ ശ്രീനാരായണഗുരു,​ അയ്യങ്കാളി തുടങ്ങിയ മഹാന്മാരെ കാണുകയും പുതുതലമുറകളുമായി സംവദിക്കുകയും ചെയ്തു. സന്ദർശനവേളയിൽ ഹരിജനങ്ങളുടെ ക്ഷേമത്തിനായി കൗമുദി എന്ന പെൺകുട്ടി തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഗാന്ധിജിക്ക് നൽകിയത് ചരിത്രപ്രസിദ്ധം.

1. 1920 : നിസഹകരണ പ്രസ്ഥാനം പ്രചരിപ്പിക്കാനും ഖിലാഫത്ത് പ്രക്ഷോഭത്തിന് പിന്തുണ തേടാനും സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാനുമായി 1920 ആഗസ്റ്റ് 18ന് കോഴിക്കോട് എത്തി.

2. 1925 : താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രത്തിനരികിലൂടെ സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകാനായി 1925 മാർച്ചിൽ എത്തി. ശിവഗിരി മഠത്തിൽ വച്ച് ശ്രീനാരായണ ഗുരുവിനെയും സന്ദർശിച്ചു

3. 1927: അയിത്തത്തിനെതിരെയുള്ള പോരാട്ടത്തിന് ജനപിന്തുണ നേടാനും സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു

4. 1934 : പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ധനസമാഹരണം നടത്തുന്നതിനായുള്ള 'ഹരിജൻ പര്യടന"ത്തിന്റെ ഭാഗമായി കേരളത്തിലെത്തി. കൗമുദി എന്ന പെൺകുട്ടി തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ അദ്ദേഹത്തിന് സംഭാവനയായി നൽകിയ സംഭവം നടന്നത് ഈ സന്ദർശനവേളയിലാണ്.

5. 1937: തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം (1936) ആഘോഷിക്കുന്നതിനായി വീണ്ടുമെത്തി. ദളിത് നേതാവ് അയ്യങ്കാളിയുമായും മറ്റ് പ്രമുഖ വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, GANDHI JAYANTHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360